- Trending Now:
മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്
ആൻഡ്രോയിഡ് കേസിൽ ടെക് ഭീമനായ ഗൂഗിൾ 1337.76 കോടി രൂപ പിഴയടച്ചു. ഇന്ത്യയുടെ കൺസോളിഡേറ്റ്ഡ് ഫണ്ടിലാണ് ഗൂഗിൾ പിഴതുക അടച്ചത്. ഇതാദ്യമായാണ് ഒരു പ്രമുഖ ടെക് കമ്പനി രാജ്യത്ത് പിഴയടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ആൻഡ്രോയിഡ് വിപണിയിൽ ആധിപത്യ സ്ഥാനം നിലനിർത്തുന്നതിനായി, അംഗീകരിക്കാനാകാത്ത രീതിയിൽ ഗൂഗിൾ തെറ്റായപ്രവർത്തനങ്ങൾ ചെയ്തെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 2022 ഒക്ടോബറിൽ ഗൂഗിളിന് പിഴ ചുമത്തിയത്. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ ആൻ്‌ഡ്രോയിഡ് കേസിൽ പിഴയൊടുക്കാനായി 30 ദിവസത്തെ സമയമാണ് ഗൂഗിളിന് അനുവദിച്ചിരുന്നത്.
സിസിഐ വിധിക്കെതിരെ അപ്പീൽ അതോറിറ്റിയായ എൻസിഎൽടിക്ക് മുൻപാകെയും ഗൂഗിൾ എത്തിയിരുന്നു. എന്നാൽ ഗൂഗിളിന്റെ ഹർജി തള്ളിക്കൊണ്ട് സിസിഐ ഉത്തരവിനെ പിന്തുണയ്ക്കുകയാണ് എൻസിഎൽടി ചെയ്തത്. പിഴ ചുമത്തിയതിനെതിരെ കോംപറ്റീഷൻ കമ്മീഷൻ കണ്ടെത്തലിൽ പിഴവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഗൂഗിൾ സുപ്രീം കോടതയെയും സമീപിച്ചിരുന്നു. എന്നാൽ ഗൂഗിളിന്റെ വാദങ്ങൾ തള്ളിയ സുപ്രീം കോടതി നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്ൂണലിന്റെ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു. അതേസമയം ആൻഡ്രോയിഡിനുള്ള സിസിഐയുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഈ വർഷം തുടക്കത്തിൽ്ത്തന്നെ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.
ആൻഡ്രോയിഡ് ഉപയോഗിക്കുന്ന ഫോണുകളിൽ സ്വന്തം ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാനാകാത്ത വിധം ഇൻസ്റ്റാൾ ചെയ്യുന്നതാണ് ഗൂഗിള് ചെയ്ത പ്രധാന തെറ്റുകളിലൊന്ന്. മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനൊപ്പം ഗൂഗിൾ അതിന്റേതായ ആപ്ലിക്കേഷനുകളും ആേേൻഡ്രായിഡ് ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ഇത് വഴി എതിരാളികളോട് മത്സരാധിഷ്ടിത നേട്ടം ഗൂഗിൾ സ്വന്തമാക്കിയതായി നേരത്തെ സിസിഐ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
എന്നാൽ ഇത് കൂടാതെ മറ്റൊരു കേസിലും കോംപറ്റീഷൻ കമ്മീഷൻ ഗൂഗിളിന് പിഴ ചുമത്തിയിട്ടുണ്ട്. പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട് വിപണിയിലെ ആധിപത്യ സ്ഥാനം നിലിനിർത്താൻ തെറ്റായകാര്യങ്ങൾ ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.