- Trending Now:
കോവിഡും പ്രതിസന്ധികള്‍ക്കും ഒപ്പം സാങ്കേതിക മുന്നേറ്റം കൂടിയായതോടെ സാധാരണക്കാര്‍ പോലും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയിരിക്കുകയാണ്.പണമിടപാടുകള്‍ക്കെല്ലാം ഗൂഗിള്‍ പേ പോലുള്ള ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും.ഇപ്പോഴിതാ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.
പണം വേഗത്തില്‍ കൈമാറാന്‍ സാധിക്കുന്നു എന്നതാണ് ഗൂഗിള്‍ പേയുടെ ഏറ്റവും വലിയ സവിശേഷത.ഏത് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ പണം അയയ്ക്കാം.പുതിയ പദ്ധതിയിലൂടെ സ്ഥിര നിക്ഷേപ സാധ്യതയും മുന്നോട്ടു വെയ്ക്കുകയാണ് കമ്പനി.
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിള്‍ പേ വാലറ്റ് ഉപയോഗിച്ച് കൊണ്ട് ബാങ്കുകളില്‍ സ്ഥിരനിക്ഷേപത്തിന് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ പേ ലഭ്യമാക്കുന്നത്.ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പോലുള്ള സ്മാള്‍ ഫിനാന്‍സ് ബാങ്കുകളുമായി സഹകരിച്ചുകൊണ്ടാണ് ആദ്യഘട്ടത്തില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ നല്‍കുക.ചുരുക്കി പറഞ്ഞാല്‍ ഗൂഗിള്‍ പേ വഴി ഫിക്‌സഡ് ഡെപ്പോസിറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നു.
ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരനിക്ഷേപങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും.ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 6.35 ശതമാനം നിരക്കില്‍ പലിശ ലഭിക്കും.ആധാര്‍ അധിഷ്ഠിത കെവൈസി വിവരങ്ങള്‍ കൈമാറിയാല്‍ മാത്രമെ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ.ഏഴ് ദിവസം മുതല്‍ 29 ദിവസം വരെയുള്ള കാലാവധിയിലും 30-45 ദിവസ കാലാവധിയിലും അല്ലെങ്കില്‍ ഒരു വര്‍ഷക്കാലാവധിയിലും ഒക്കെ സ്ഥിര നിക്ഷേപം നടത്താന്‍ സാധിക്കും.3.5ശതമാനം മുതല്‍ ആണ് പലിശനിരക്ക് തുടങ്ങുന്നത്.
ഫിന്‍ടെക് കമ്പനിയായ സേതുവുമായി സഹകരിച്ചു കൊണ്ടാണ് ഇതിനായുള്ള സാധ്യത ബാങ്കുകള്‍ നടപ്പിലാക്കുന്നത്.ബില്‍ പേയ്‌മെന്റുകള്‍ക്കും മറ്റ് പണം ഇടപാടുകള്‍ക്കും സേതു ആപ്പ് ജനപ്രിയമായി മാറുന്നുണ്ട്.
ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിള്‍ പേയില്‍ ഒരു ഇക്വിറ്റാസ് എഫ്ഡി ബുക്ക് ചെയ്യാം എന്നതാണ് ഈ സിസ്റ്റത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.സാധാരണയായി മ്യൂച്വല്‍ ഫണ്ടുകളിലും സ്റ്റോക്കുകളിലും ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ സ്ഥിര നിക്ഷേപം ഇന്ത്യയിലെ സമ്പാദ്യത്തിന്റെ ഏറ്റവും വലിയ ഘടകമാണെന്ന് പലപ്പോഴും മറന്നു പോകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.