- Trending Now:
ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്തുന്നവരാണ് നമ്മളൊക്കെ.അതിനായി പേടിഎമ്മും, ഗൂഗിള്‍ പേയും അടക്കമുള്ള യുപിഐ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നുമുണ്ട്.ഗൂഗിള്‍ പേ വളരെ ജനപ്രിയമായി മാറിയ ഒരു ഡിജിറ്റല്‍ പേമെന്റ് ആപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യുക,വൈദ്യുത ബില്ലുകള്‍ അടയ്ക്കുക,പണം ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതാണ് ഗൂഗിള്‍ പേ പോലുളള ആപ്ലിക്കേഷനുകളെ ജനപ്രിയമാക്കുന്നത്.എങ്ങനെയാണ് ഒരു ഗൂഗിള്‍ പേ അക്കൗണ്ട് ആരംഭിക്കേണ്ടത് ? ഇതിലൂടെ എങ്ങനെയാണ് പണമിടപാട് നടത്തുന്നതെന്ന് അറിയാത്ത സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുണ്ട്.ബുദ്ധിമുട്ടില്ലാതെ ഗൂഗിള്‍ പേ എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കിയാലോ.
ഒരു ഗൂഗിള്‍ പേ അക്കൗണ്ട് തുടങ്ങാന്‍ നിങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് അത്യാവശ്യമാണ്. ഈ അക്കൗണ്ട് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം. അക്കൗണ്ടിന് ഒരു എടിഎം കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡും ഉണ്ടെങ്കില്‍ ധൈര്യമായി ഗൂഗിള്‍ പേ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
ഡിജിറ്റല്‍ സേവനങ്ങള്‍ കറച്ച് സമയത്തേക്ക് തടസ്സപ്പെടുമെന്ന് എസ്ബിഐ അറിയിപ്പ്
... Read More
ഇതിനായി പ്ലേ സ്റ്റോറില്‍ നിന്ന് ആദ്യം ഗൂഗിള്‍ പേ ഇന്‍സ്റ്റാര്‍ ചെയ്യുക.ശേഷം ആപ് തുറന്ന് നിങ്ങള്‍ക്ക് സൗകര്യമായ ഭാഷ തെരഞ്ഞെടുക്കുക.
ഇനി ബാങ്ക്അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി നെക്സ്റ്റ് അഥവ അടുത്തത് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ഇ-മെയില്‍ ഐഡി കാണിക്കും അതിനുശേഷം കണ്ടിന്യു അഥവാ തുടരുക എന്ന ഓപ്ഷന്‍ നല്‍കുക.
ഇത്രയും പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ ഒരു ഓടിപി നമ്പര്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും.ഇത് നല്‍കുന്നതോടെ ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകും.
എന്താണ് ഡിജിറ്റല്‍ കറന്‍സി?... Read More
ഇതിനു പിന്നാലെ സ്‌ക്രീന്‍ ലോക്കോ യൂസ് ഗൂഗിള്‍ പിന്‍ എന്ന ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുത്ത് കണ്ടിന്യു നല്‍കാം. മറ്റാര്‍ക്കും കൈമാറത്ത ഒരു പിന്‍ നമ്പര്‍ ഇതിനായി നല്‍കണം ഇത്രയും പരിപാടി കഴിഞ്ഞാല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തയ്യാറായി. പക്ഷെ ഇത്രയും ചെയ്തതു കൊണ്ട് ഈ ഗൂഗിള്‍ അക്കൗണ്ടിലൂടെ പണം അടയ്ക്കാനോ സ്വീകരിക്കാനോ ഒന്നും സാധിക്കില്ല അതിനുവേണ്ടി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി ചേര്‍ക്കേണ്ടതുണ്ട്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഗൂഗിള്‍ പേയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് നോക്കാം. ഇതിനായി ആദ്യം ഗൂഗിള്‍ പേ ആപ് തുറക്കുക.ശേഷം വലത് ഭാഗത്ത് മുകളിലായി കാണുന്ന പ്രൊഫൈല്‍ അക്കൗണ്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.അടുത്ത പേജില്‍ സെന്‍ഡ് മണി എന്ന ഓപ്ഷന്‍ പ്രത്യക്ഷമാകുന്നത് കണാം.അതില്‍ ക്ലിക് ചെയ്താല്‍ ബാങ്ക് അക്കൗണ്ട് ചേര്‍ക്കാവുന്നതാണ്.
സംരംഭം വിജയിപ്പിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൂടിയേ തീരു
... Read More
ഇക്കൂട്ടത്തില്‍ വിവിധ ബാങ്കുകളുടെ പേര് വിവരങ്ങള്‍ കാണാന്‍ സാധിക്കും കൂട്ടത്തില്‍ നിന്ന് നിങ്ങളുടെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക.അതിനു ശേഷം കണ്ടിന്യു നല്‍കി അക്കൗണ്ട് ലിങ്ക് എന്ന ഓപ്ഷന്‍ അക്‌സെപ്റ്റ് അഥവാ സ്വീകരിക്കുക.
ഇത്രയും നടപടികള്‍ പൂര്‍ത്തിയായ ശേഷം ആപ് നിങ്ങളുടെ മൊബൈലിലേക്ക് ഒരു വെരിഫിക്കേഷന്‍ എസ്എംഎസ് അയയ്ക്കും.വെരിഫൈ ചെയ്തു കഴിഞ്ഞാല്‍ എന്റര്‍ യുപിഐ പിന്‍ എന്ന് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാം. ഈ യുപിഐ പിന്‍ വളരെ പ്രധാനപ്പെട്ടതാണ് ഇത് പണമിടപാട് ഓരോ തവണ നടത്തുമ്പോഴും ആവശ്യമാണ്.അതുകൊണ്ട് തന്നെ നിങ്ങള്‍ ക്രിയേറ്റ് ചെയ്യുന്ന യുപിഐ പിന്‍ മറ്റാരുമായി പങ്കുവെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇനി ഇത്രയും പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിക്കാന്‍ സാധിക്കും
ഒരു സാധനം വാങ്ങുമ്പോള്‍ പണം അടയ്ക്കാന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് തുക എത്രയാണോ അത് നല്‍കി സെക്യുരിറ്റി പിന്‍ അതായത് നിങ്ങളുടെ യുപിഐ പിന്‍ നല്‍കിയ കഴിഞ്ഞാല്‍ മതി പണം ഇടപാട് നടന്നോളും.
സ്വര്‍ണ്ണം ഡിജിറ്റല്‍ രൂപത്തില്‍ നിക്ഷേപിക്കാനും മാര്‍ഗ്ഗം ഉണ്ടോ? അറിയാം
... Read More
ഇനി പണം മറ്റാര്‍ക്കെങ്കിലും കൈമാറാനായി.ന്യു പെയ്‌മെന്റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് അയക്കേണ്ട ആളുടെ പേര് സെര്‍ച്ച് ബാറില്‍ നല്‍കി അയാള്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രം പേ ബട്ടണ്‍ ക്ലിക്ക് ചെയ്ത് യുപിഐ പിന്‍ നല്‍കി പണം ട്രാന്‍സ്ഫര്‍ ചെയ്യാം.ഒരാളില്‍ നിന്ന് പണം ഇങ്ങോട്ട് സ്വീകരിക്കാനായി നിങ്ങള്‍ യുപിഐ പിന്‍ നല്‍കേണ്ടി വരില്ലെന്ന് പ്രത്യേകം ഓര്‍ക്കണം.
ന്യു പെയ്‌മെന്റ് ഓപ്ഷനില്‍ മൊബൈല്‍ റീ ചാര്‍ജ്ജ്,ബില്‍ പേയ്‌മെന്റ് തുടങ്ങി പണം അടയ്ക്കാനുള്ള മറ്റ് ഓപ്ഷനുകളും കാണും ആവശ്യമായവ തരെഞ്ഞെടുത്ത് പണം അടയ്ക്കാവുന്നതാണ്.ഇത്രയും വിവരങ്ങള്‍ മനസിലാക്കിയാല്‍ ആര്‍ക്കും ഈസിയായി ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്‍ തന്നെയാണ് ഗൂഗിള്‍ പേ
ഇന്ത്യയും ഡിജിറ്റല്‍ കറന്‍സിയിലേക്ക്;ശമ്പളവും ഇടപാടും ഒക്കെ ഇനി സിബിഡിസിയില്‍ ?
... Read More
ഇതുവരെ ഗൂഗിള്‍ പേ ഡെബിറ്റ് കാര്‍ഡുകളെ മാത്രമാണ് പിന്തുണച്ചിരുന്നത് എന്നാല്‍ കമ്പനി ക്രെഡിറ്റ് കാര്‍ഡുകളെ കൂടി സപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. കാര്‍ഡ് നേരിട്ട് ഉപയോഗിക്കാതെ യുപിഐ പേയ്‌മെന്റ് പോലെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഇപ്പോള്‍ ബില്ലുകള്‍ അടയ്ക്കാന്‍ ഗൂഗിള്‍ പേ അനുവദിക്കുന്നു.ബാങ്ക് അക്കൗണ്ട് അനുവദിച്ചിട്ടുള്ള നിങ്ങളുടെ ക്രെഡിറ്റ് പരിമിതപ്പെടുത്തി കൊണ്ട് ഈ സേവനം പ്രയോജനപ്പെടുത്താം.
ഗൂഗിള്‍ പേയുടെ ഏറ്റവും പുതിയ പതിപ്പ് ഇതിനായി ഇന്‍സ്റ്റാള്‍ ചെയ്യുക,ആപ്പില്‍ പേയ്‌മെന്റ് മെത്തേടില്‍ ക്ലിക്ക് ചെയ്ത് ആഡ് ബാങ്ക് അക്കൗണ്ട് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.ക്രെഡിറ്റ് കാര്‍ഡ് ചേര്‍ക്കാന്‍ ഗൂഗിള്‍ പേ അക്കൗണ്ട് ഉപയോഗിക്കുന്ന അതേ ഫോണ്‍ നമ്പര്‍ തന്നെ ഉപയോഗിക്കാന്‍ മറക്കരുത്.ഗൂഗിള്‍ പേ പിന്തുണയ്ക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ (ആക്‌സിസ് ബാങ്ക്,എസ്ബിഐ,കൊടാക്,എച്ചിഡിഎഫ്‌സി,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഫെഡറല്‍ ബാങ്ക്)
നിലവില്‍ ഈ സേവനം തെരഞ്ഞെടുത്ത ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് ലഭിക്കുന്നത്.അടുത്ത ദിവസങ്ങളില്‍ തന്നെ ഐഒഎസ് ഉപയോക്താക്കള്‍ക്കും സേവനം ലഭിച്ചു തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.