Sections

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂള്‍ ആരംഭിച്ച് ഗൂഗിള്‍ | google launches school for indian startups 

Sunday, Jul 10, 2022
Reported By admin
google

സംരംഭം വഴി 2, 3 ടയര്‍ നഗരങ്ങളിലെ 10,000 സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനും പരിശീലിപ്പിക്കാനുമാണ് പദ്ധതിയിടുന്നത്


ഇന്ത്യയിലെ ചെറിയ നഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട്, Startup School India ആരംഭിച്ച് Google. സംരംഭം വഴി 2, 3 ടയര്‍ നഗരങ്ങളിലെ 10,000 സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനും പരിശീലിപ്പിക്കാനുമാണ് പദ്ധതിയിടുന്നത്. ഇന്ത്യയിലെ 90% സ്റ്റാര്‍ട്ടപ്പുകളും പ്രവര്‍ത്തനത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ തന്നെ പരാജയപ്പെടുന്നതായി നിരീക്ഷിച്ചതിന്റെ ഭാഗമായാണ് സംരംഭം ആരംഭിച്ചതെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഒമ്പത് ആഴ്ചത്തെ വെര്‍ച്വല്‍ പ്രോഗ്രാമില്‍ പ്രമുഖ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ സംവദിക്കും. ഫിന്‍ടെക്, ഭാഷാ പരിശീലനം, സോഷ്യല്‍ മീഡിയ, നെറ്റ്വര്‍ക്കിംഗ്, ബിസിനസ്സ്-ടു-ബിസിനസ്, ബിസിനസ്സ്-ടു-കണ്‍സ്യൂമര്‍ ഇ-കൊമേഴ്സ് എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പാഠ്യപദ്ധതി. സ്റ്റാര്‍ട്ടപ്പ് എങ്ങനെ വിജയകരമാക്കാം, കാര്യക്ഷമമായ റിക്രൂട്ടിംഗ് പ്രക്രിയ എന്നിവയടക്കം പഠിക്കുന്നതിന്, മികച്ച സംരംഭകരുമായുള്ള സംവാദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 70,000-ത്തോളം സ്ഥാപനങ്ങളുള്‍ക്കൊള്ളുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബാണ് ഇന്ത്യ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.