Sections

ചാറ്റ് ജിപിടിക്ക് എതിരാളിയുമായി ഗൂഗിൾ

Tuesday, Feb 07, 2023
Reported By admin
google

സംഭാഷണങ്ങൾക്കുള്ള ലാങ്വേജ് മോഡൽ ഉപയോഗിച്ചാണ് ബാർഡ് അവതരിപ്പിക്കുന്നത്


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയെ നേരിടാൻ 'ബാർഡ്' എന്ന പുതിയ എഐ അവതരിപ്പിച്ച് ഗുഗിൾ. ലോകത്തിന്റെ അറിവുകളെ ലാങ്വേജ് മോഡലുകളുടെ ശക്തിയും ബുദ്ധിയും സർഗാത്മകതയും ഉപയോഗിച്ച് സംയോജിപ്പിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ബാർഡ് ഒരു പരീക്ഷണാത്മക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.

'നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലസ്കോപ്പിന്റെ പുതിയ കണ്ടെത്തലുകൾ ഒരു ഒൻപത് വയസ്സുകാരന് വിശദീകരിക്കാൻ നിങ്ങളെ സഹായിക്കുന്നത് മുതൽ ഫുട്ബോളിലെ മികച്ച സ്ട്രൈക്കർമാരെ കുറിച്ച് കൂടുതലറിയാനും നിങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കാനുമൊക്കെ സഹായിക്കുന്ന ഒന്നായിരിക്കും ബാർഡ്', സുന്ദർ പിച്ചൈ പറഞ്ഞു.

സംഭാഷണങ്ങൾക്കുള്ള ലാങ്വേജ് മോഡൽ (LaMDA) ഉപയോഗിച്ചാണ് ബാർഡ് അവതരിപ്പിക്കുന്നത്. പുതുമയുള്ള ഉയർന്ന നിലവാരമുള്ള മറുപടികൾ നൽകാനായി വെബ് ഡാറ്റ ആണ് ഇത് ഉപയോഗിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.