- Trending Now:
ഏകദേശം 400 അപേക്ഷകരില്‍ നിന്നുമാണ് 20 സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുത്തത്
സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്കായുള്ള ഗൂഗിള്‍ ഇന്ത്യ ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 20 സ്റ്റാര്‍ട്ടപ്പുകള്‍. ജൂണിലാണ് ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് ആക്‌സലറേറ്റര്‍ പ്രോഗ്രാം- ഇന്ത്യ വുമണ്‍ ഫൗണ്ടര്‍ പ്രോഗ്രാം പ്രഖ്യാപിച്ചത്. ഏകദേശം 400 അപേക്ഷകരില്‍ നിന്നുമാണ് 20 സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുത്തത്.
സമൂഹത്തിലെ ലിംഗപരമായ വേര്‍തിരിവും പങ്കാളിത്തത്തിന്റെ കുറവും മൂലം സ്ത്രീകള്‍ക്ക് പരമ്പരാഗതമായി എത്തിപ്പെടാന്‍ വൈഷമ്യമുളള മേഖലകളില്‍ ഊന്നല്‍ നല്‍കികൊണ്ടാണ് ഈ പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്. നെറ്റ് വര്‍ക്കിംഗ്, മെന്റര്‍ഷിപ്പ്, നിയമന പ്രശ്‌നങ്ങള്‍, മൂലധനസമാഹരണം തുടങ്ങി വിവിധ മേഖലകളില്‍ സഹായം നല്‍കാന്‍ പ്രോഗ്രാം ലക്ഷ്യമിടുന്നു.
AI/ML, Cloud, UX, Android, Web, Product Strategy, Growth തുടങ്ങി, സംരംഭകര്‍ക്ക് ബിസിനസിന്റെ ടെക്‌നിക്കല്‍ തലത്തില്‍ വളരാന്‍ കഴിയുന്ന വിഷയങ്ങളുടെ വര്‍ക്ഷോപ്പാണ് പരിപാടിയുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. Aspire for Her, Brown Living , Elda Health, FitBots, Jumping Minds, Pick My Work, Rang De തുടങ്ങിയവ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളില്‍ ഉള്‍പ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.