- Trending Now:
പതിറ്റാണ്ടുകൾ പഴക്കമുള്ള പരാതിയാണ് ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ സാധാരണക്കാർക്ക് വായിച്ചെടുക്കാൻ പറ്റാത്തത്ര മോശം കൈയക്ഷരത്തിലായിരിക്കുമെന്ന്. എല്ലാവരും അങ്ങനെയല്ലെങ്കിലും ആ പരാതി തീർത്തും അടിസ്ഥാനരഹിതവുമല്ല.ഇപ്പോഴിതാ ഗൂഗിൾ വഴി ഈ പരാതിക്കു പരിഹാരമാകുന്നു. എത്ര വിചിത്രമായ കൈയക്ഷരമായാലും ഗൂഗ്ൾ ലെൻസ് മുഖേന വായിച്ചെടുക്കാമെന്നാണ് അവകാശവാദം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുറിപ്പടികളിൽ നിന്ന് മരുന്നിന്റെ പേര് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഗൂഗിൾ ഇന്ത്യ റിസർച് ഡയറക്ടർ മനീഷ് ഗുപ്ത പറഞ്ഞു. എന്നാൽ, ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ വസ്തുക്കൾ, മൃഗങ്ങൾ, ചെടികൾ അടക്കമുള്ളവ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഗൂഗിൾ ലെൻസിനെ അക്ഷരങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളതാക്കി മാറ്റുകയാണിവിടെ ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.