- Trending Now:
ഒക്ടോബർ 2023ൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (GST) 1,72,003 കോടിയാണ്. അതിൽ 30,062 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (CGST), 38,171 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (SGST), 91,315 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ 42,127 കോടി ഉൾപ്പെടെ), 12,456 കോടി അധിക നികുതിയും (Cess) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ 1,294 കോടി ഉൾപ്പെടെ) ആണ്.
സംയോജിത ചരക്ക് സേവന നികുതി വരുമാനത്തിൽ നിന്ന്, 42,873 കോടി CGST-യിലേക്കും 36,614 കോടി SGST-യിലേക്കും ഗവണ്മെന്റ് വകകൊള്ളിച്ചു. വ്യവസ്ഥിതമായ സെറ്റിൽമെന്റിന് ശേഷം 2023 ഒക്ടോബര് മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം, സിജിഎസ്ടി 72,934 കോടിയും എസ്ജിഎസ്ടി 74,785 കോടിയുമാണ്.
2023-24 സാമ്പത്തിക വർഷത്തിലെ ശരാശരി മൊത്തം പ്രതിമാസ ജിഎസ്ടി ശേഖരം ഇപ്പോൾ 1.66 ലക്ഷം കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണിത്.
2023 ഒക്ടോബര് മാസത്തെ മൊത്തം GST വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ GST വരുമാനത്തേക്കാൾ 13% കൂടുതലാണ്. ഈ മാസത്തിൽ, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 13% കൂടുതലാണ്.
നിലവിലെ സാമ്പത്തിക വർഷത്തിലെ പ്രതിമാസ മൊത്ത GST വരുമാനത്തിലെ പ്രവണതകൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. 2023 ഒക്ടോബർ മാസം വരെയുള്ള ഓരോ സംസ്ഥാനത്തിന്റെ സെറ്റിൽമെൻറ്റിന് ശേഷമുള്ള ജിഎസ്ടി വരുമാനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ ചുവടെയുള്ള പട്ടിക കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.