- Trending Now:
പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ കൃഷിയൊരുക്കാനാണ് ഇപ്പോള്‍ കര്‍ഷകര്‍ ശ്രമിക്കുന്നത്.അതിനായി മണ്ണും ഒരുക്കേണ്ടി വരും.നല്ല വളക്കൂറുള്ള മേല്‍മണ്ണിന്റെ കുറവാണ് ശരിക്കും വളപ്രയോഗത്തിലേക്ക് കര്‍ഷകരെ തള്ളിവിടുന്നത്.ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് സെന്റീമീറ്റര്‍ മേല്‍മണ്ണ് ഉണ്ടായി വരുവാന്‍ കുറഞ്ഞത് ആയിരം വര്‍ഷമെങ്കിലും എടുക്കുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ മണ്ണിനോടുള്ള ചൂഷണ പ്രവര്‍ത്തികള്‍ തുടരുകയാണെങ്കില്‍ ലോകത്തിലെ മേല്‍മണ്ണ് മുഴുവന്‍ അടുത്ത പത്ത് വര്‍ഷംകൊണ്ട് അപ്രത്യക്ഷമാകുന്നു.അതു പോലെ തന്നെ പ്രകൃതിയുടെ നിലനില്‍പ്പിന് തന്നെ ആധാരമായ പരാഗണ ജീവികളുടെ എണ്ണം ഇന്ന് ഗണ്യമായി കുറഞ്ഞു വരികയാണ് പലവിധത്തിലുള്ള കീടനാശിനി രാസവളങ്ങള്‍, കീടനാശിനികള്‍, എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം മൂലവും വനനശീകരണം മൂലവും പരാഗണം നടത്തുന്ന ചില ജീവികള്‍ക്ക് നാശം ഉണ്ടാക്കുന്നു. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളുടെ നിവാരണത്തിന് മണ്ണിന്റെ നശീകരണം തടയല്‍, ജൈവവൈവിധ്യ നിലനിര്‍ത്തല്‍, അന്തരീക്ഷ ജലസംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നീരാവിയുടെ രൂപത്തില്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ജലത്തിന്റെ അളവ് താരതമ്യപ്പെടുത്തിയാല്‍ ലോകത്തിലെ എല്ലാ ശുദ്ധജല സ്രോതസ്സായ നദികളിലെ ജലത്തിന്റെ പത്തിരട്ടി ഉണ്ടാകും. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് പ്രകൃതികൃഷി.
ഉദാഹരണത്തിന് വനത്തിലെ സസ്യങ്ങള്‍ക്ക് ആരും വെള്ളവും വളവും നല്‍കുന്നില്ല.എന്നാല്‍ അവ തഴച്ചു വളരുന്നു.ഒരു സസ്യത്തിനു വളരുവാന്‍ വേണ്ട മൂലകങ്ങളുടെ 1.5 ശതമാനം മാത്രമേ മണ്ണില്‍ നിന്നുമെടുക്കുന്നുള്ളു.ബാക്കി 98.5 ശതമാനം മൂലകങ്ങളും വായു ,വെള്ളം ന്നെിവയില്‍ നിന്നു ലഭിക്കുന്നു.വ്യക്തമായി പറഞ്ഞാല്‍ വന മേഖലയില്‍ പ്രകൃതി നിയതമായ ഒരു കൃഷി രീതി നിലനില്‍ക്കുന്നു.മരങ്ങളുടെ കായ്കനികള്‍ ഭക്ഷിക്കുന്ന പക്ഷിമൃഗാദികളുടെ വിസര്‍്യങ്ങളും മൃതവസ്തുക്കളും മണ്ണിലെത്തുന്നു.സസ്യങ്ങളുടെ ഉണങ്ങിയ ഇലകളും വള്ളികളും പുല്‍ വര്‍ഗ്ഗ ചെടികളും ചേര്‍ന്ന് മണ്ണിന് പുതയാകുന്നു.ഈ പുത മണ്ണിരകളുടെയും മറ്റ് സൂക്ഷമാണുക്കളുടെയും പ്രവര്‍ത്തനത്താല്‍ വിസര്‍ജ്ജ്യ വസ്തുക്കളും മൃതാവശിഷ്ടങ്ങലും വിഘടിക്കപ്പെട്ട് മണ്ണില്‍ ഫലഭൂയിഷ്ഠമായി തീരുന്നു.ഇതുപോലുള്ള പ്രകൃതിദത്തമായ പ്രക്രിയ നമുക്ക് കൃഷിത്തോട്ടത്തിലുമുണ്ടാക്കാം.
അനുകൂല സാഹചര്യങ്ങളില്‍ ഖര ദ്രാവക ജീവാമൃതം പ്രയോഗിക്കുമ്പോള്‍, മണ്ണിലെ സൂക്ഷ്മാണുക്കള്‍ അവയുടെ വൈവിധ്യവും എണ്ണവും വര്‍ദ്ധിപ്പിക്കുന്നു. ജീവാമൃതം ഈര്‍പ്പം ആഗിരണം ചെയ്യുകയും മഴകുറഞ്ഞ അവസരങ്ങളിലും വിത്തുകള്‍ മുളയ്ക്കുന്നതിനും പ്രാപ്തമാക്കുകയും ചെയ്യുന്നു. ദ്രവ ജീവാമൃതത്തിന്റെ തുടര്‍ച്ചയായി സ്‌പ്രേ ചെയ്യുന്നതോടൊപ്പം ലഭ്യമാകുന്ന മഴയും സുസ്ഥിരമായ വളര്‍ച്ച വിളകള്‍ക്ക് പ്രദാനം ചെയ്യുന്നു. മൊത്തത്തില്‍ മണ്ണ് ഫലഭൂയിഷ്ടം ആവുകയും, ആത്യന്തികമായി ജീവനുള്ള മണ്ണ് ആയി മാറുകയും ചെയ്യുന്നു. ഒരേയൊരു കാര്യം, മണ്ണില്‍ തുടര്‍ച്ചയായി വേരുകള്‍ വളരാന്‍ അനുവദിക്കണം. ഇതിനായി കൃഷിയിടത്തില്‍ മുഴുവന്‍ വിളകള്‍ വളര്‍ത്തണം. ആവരണ വിളകള്‍ തുടര്‍ച്ചയായി മണ്ണില്‍ നിറയണം. അതായത് ഹരിത കൃഷി എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത് വര്‍ഷത്തില്‍ 365 ദിവസവും മണ്ണിനെ ഹരിത രീതിയില്‍ തന്നെ നിലനിര്‍ത്തണം എന്നതാണ്.ചെറിയ കാലയളവിനുള്ളില്‍ മണ്ണിനെ ജീവനുള്ള മണ്ണ് ആയോ ഫലഭൂയിഷ്ഠമായ മണ്ണായോ മാറ്റുന്നതിന് വര്‍ഷം മുഴുവന്‍ നാം ആവരണ വിളകളും മറ്റോ കൃഷിചെയ്ത് ഉപയോഗിക്കണം. പുലര്‍കാലത്ത് പുതയായി വളര്‍ത്തിയ ആവരണ വിളകള്‍ മറ്റു വിളകള്‍ വൈക്കോല്‍, മണ്ണ് തുടങ്ങിയവ അന്തരീക്ഷത്തിലെ ജലാംശം ആഗിരണം ചെയ്യുകയും, സൂക്ഷ്മാണുക്കള്‍ സമൃദ്ധമായി വളരാന്‍ കാരണമാവുകയും ചെയ്യുന്നു. സ്വതന്ത്രമായി ജീവിക്കുന്ന ബാക്ടീരിയകള്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.
Story highlights: Organic farming is a production system which avoids or largely excludes the use of synthetically compounded fertilizers, pesticides, growth regulators, genetically modified organisms and livestock food additives.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.