Sections

മാച്ചിങ് ടെക്നിക്കിലൂടെ കസ്റ്റമറുമായി നല്ല റിലേഷൻ ഉണ്ടാക്കാം

Saturday, May 25, 2024
Reported By Soumya
Customer through matching technique

സെയിൽസിൽ കസ്റ്റമറുമായി റാപ്പോ ഉണ്ടാക്കാൽ എളുപ്പമാക്കുന്നതിൽ സഹായകരമായ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്. ആൾക്കാർ മൂന്നു തരത്തിലാണ്. മറ്റുള്ളവരും ആയി സംവദിക്കാറുള്ളത്. ചില ആളുകൾ വിഷ്വൽ കൊണ്ടായിരിക്കും സംസാരിക്കുക. ഉദാഹരണമായി വളരെ സ്പീഡിൽ സംസാരിക്കുന്ന ആളുകൾ. ഇവർ വിഷ്വലിയാണ് എല്ലാ കാര്യങ്ങളും കാണുന്നത്. അതുകൊണ്ടുതന്നെ അവർക്ക് വളരെ വേഗത്തിൽ സംസാരിക്കാൻ കഴിയും.

ചില ആളുകൾ വളരെ പതുക്കെ സംസാരിക്കുന്നവരുണ്. ബോഡി കൊണ്ട് ഫീൽ ചെയ്താണ് ഇവർ സംസാരിക്കുന്നത്. ശരീരത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് വളരെ പതുക്കെയാണ് അവർ സംസാരിക്കുക. അങ്ങനെയുള്ള ആളുകൾ ഫീൽ ചെയ്ത് സംസാരിക്കുന്നവർ എന്ന് പറയും. ചില ആളുകൾ ഓരോ വാക്കുകളും എടുത്ത് പറഞ്ഞ് സംസാരിക്കുന്നവരുണ്ട്. വളരെ സ്പീഡ് ഉണ്ടാകില്ല അതുപോലെ തീരെ പതുക്കെയുമായിരിക്കില്ല പക്ഷേ ഓരോ വാക്കുകൾ കൊണ്ട് സംസാരിക്കുന്നവരാണ്. ശബ്ദത്തിന് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് സംസാരിക്കുന്ന രീതി. ഇങ്ങനെ മൂന്ന് തരത്തിലുള്ള ആളുകളാണ് പൊതുവേ ഉള്ളത്.

നിങ്ങൾ ഒരാളോട് സംസാരിക്കുമ്പോൾ എങ്ങനെയുള്ള ആളാണ് കസ്റ്റമർ എന്ന് വാച്ച് ചെയ്യുക. സെയിൽസ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം എന്ന് പറയുന്നത് മാച്ചിങ് നടത്തുക എന്നതാണ്. കസ്റ്റമറിന്റെ ടോൺ എങ്ങനെയാണ് അതിനനുസരിച്ച് സംസാരിക്കുക. അവർ വളരെ സ്പീഡിൽ സംസാരിക്കുന്നവരാണ് എങ്കിൽ നിങ്ങളും അതുപോലെ സ്പീഡിൽ സംസാരിക്കുക. അവരുടെ ബോഡി പോസ്റ്റർ എങ്ങനെയാണ് അതുപോലെ നിങ്ങള് അനുകരിക്കാൻ വേണ്ടി ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് കസ്റ്റമറുമായി നല്ല ഒരു റാപ്പോ ഉണ്ടാക്കാൻ സാധിക്കും. അവർക്ക് ഇഷ്ടപ്പെടുന്ന ഒരാളായിട്ട് നിങ്ങൾ മാറും. ഇങ്ങനെ ആകുമ്പോൾ നിങ്ങൾ പറയുന്നത് കസ്റ്റമർ കേൾക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തും. സെയിൽസിൽ മിടുക്കരായിട്ടുള്ള സെയിൽസ്മാൻമാർ ഉപയോഗിക്കുന്ന ഒരു ടൂളാണ്. ഇത് എക്സ്പീരിയൻസ് കൊണ്ടുമാത്രമേ ഒരു സെയിൽസ്മാന് കിട്ടുകയുള്ളൂ. എക്സ്പീരിയൻസ് ഉണ്ടാവാൻ വേണ്ടി നിങ്ങൾ ബോധപൂർവ്വം ശ്രമം നടത്തുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഇതിന്റെ ഫലം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ സെയിൽസിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂൾ ആണ് മാച്ചിങ്. മാച്ചിംഗ് ഫലപ്രദമായി ഉപയോഗിക്കുക.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.