Sections

ഹോട്ടല്‍ ബിസിനസുകാര്‍ക്ക് ആശ്വാസ വാര്‍ത്ത

Sunday, Jul 03, 2022
Reported By admin
hotel

ഇക്കഴിഞ്ഞ മാസത്തിലാണ് ഗാര്‍ഗിക സിലിണ്ടറുകളുടെ വില 50 രൂപയോളം വര്‍ധിപ്പിച്ചത്

 

രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. 188 രൂപയോളം ആണ് കുറഞ്ഞത്. ഇതോടെ പാചക വാതകത്തിന്റെ വില 2035 രൂപയായി മാറി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിനാണ് 198 രൂപ കുറയുന്നത്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ലാതെ തന്നെ തുടരുന്നു.

വില കുറഞ്ഞത് ഏറ്റവും ആശ്വാസമായത് ഭക്ഷ്യ വിലക്കറ്റത്തില്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന ഹോട്ടല്‍ സംരഭകര്‍ക്ക് ആണ്. വാണിജ്യ സിലിണ്ടറുകളുടെ വില മെയ് രണ്ടിന് പുതുക്കിയിരുന്നു, അത് പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് വില പുതുക്കിയത്. 103 രൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 2359 രൂപയായി ഉയര്‍ന്നിരുന്നു.

ഇക്കഴിഞ്ഞ മാസത്തിലാണ് ഗാര്‍ഗിക സിലിണ്ടറുകളുടെ വില 50 രൂപയോളം വര്‍ധിപ്പിച്ചത്. ഇതോടെ 1000 പിന്നിട്ടിരുന്നു വില. 1006.50 രൂപയാണ് ഇപ്പോഴത്തെ വില 956.50 എന്ന വിലയില്‍ നിന്നാണ് ഇത് കേറിയത്. ഈ വില തന്നെയാണ് ഇപ്പോഴും തുടരുന്നത്. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 2,219 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 2021 രൂപയാകും. കൊല്‍ക്കത്തയില്‍ ഇത് 2,322 രൂപയ്ക്ക് പകരം 2140 രൂപയാകും. മുംബൈയില്‍ 2,171.50 രൂപയ്ക്ക് പകരം 1981 രൂപയും ചെന്നൈയില്‍ 2,373 രൂപയ്ക്ക് പകരം 2186 രൂപയുമാകും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.