Sections

കന്നുകാലി കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; 50 ശതമാനം സബ്‌സിഡിയുമായി കേന്ദ്ര സര്‍ക്കാര്‍

Monday, Nov 29, 2021
Reported By Admin
cattle farmers

കേരളത്തില്‍ ഈ പദ്ധതി നിര്‍വഹണ ചുമതല കെഎല്‍ഡി ബോര്‍ഡിനും മൃഗസംരക്ഷണ വകുപ്പിനുമാണ്


സാംസ്‌കാരികമായ ഉയര്‍ച്ച ഉണ്ടായതു മുതല്‍ മനുഷ്യജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളാണ് മൃഗസംരക്ഷണവും ഡയറിയും. ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോല്പാദക രാഷ്ട്രമാണ് ഇന്ത്യ. അതിനാല്‍ തന്നെ നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയിലെ പ്രധാനപ്പെട്ട ഉപമേഖല കൂടിയാണ് കന്നുകാലി വളര്‍ത്തല്‍. കേരളത്തില്‍ ലഭിക്കുന്ന പ്രധാനപ്പെട്ട കന്നുകാലി ഉല്പന്നങ്ങളാണ് പാല്‍, മാംസ്യം,  മുട്ട എന്നിവ. കന്നുകാലി കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ദേശീയ കന്നുകാലി മിഷന്‍ 2021-22 വര്‍ഷത്തേക്ക്, പശു, കോഴി, ആട്, പന്നി എന്നിവ വളര്‍ത്തുന്നതിന് താല്‍പര്യമുള്ള സ്വകാര്യവ്യക്തികള്‍, സ്വയം സഹായ സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസിങ് ഓര്‍ഗനൈസേഷന്‍, സെക്ഷന്‍ 8 കമ്പനികള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

200 പശുക്കള്‍ (നാടന്‍ പശുക്കള്‍ക്ക് മുന്‍ഗണന), 525 ആടുകള്‍, 1000 കോഴികള്‍ (പേരന്റ് ഹാച്ചറി യൂണിറ്റ്- (ആഴ്ചയില്‍ 3000 മുട്ട വിരിയിക്കാന്‍ ഉള്ള പേരന്റ് ഫാം, ബ്രൂഡര്‍ മദര്‍യൂണിറ്റ്, ഹാച്ചറി എന്നിവ അടങ്ങുന്ന സംയോജിത യൂണിറ്റ്), സൈലേജ് നിര്‍മാണ യൂണിറ്റ് (2000-2400 ടണ്‍ /വര്‍ഷം), ഫോഡര്‍ ബ്ലോക്ക്(ടിഎംആര്‍) നിര്‍മാണം (30 ടണ്‍ / ദിവസം) എന്നിവയുടെ മൂലധനത്തിന് 50 ശതമാനം സബ്സിഡി ലഭിക്കും.

ഓരോ ഇനത്തിലും പരമാവധി ലഭിക്കുന്ന സബ്‌സിഡി താഴെപ്പറയുന്ന തരത്തിലാണ്

പശു/ എരുമ- 2 കോടി
ആട്- 50 ലക്ഷം
പന്നി വളര്‍ത്തല്‍- 30 ലക്ഷം
തീറ്റപ്പുല്‍ സംസ്‌കരണം- 50 ലക്ഷം
കോഴി വളര്‍ത്തല്‍- 25 ലക്ഷം    

സ്വന്തമായുള്ളതോ പാട്ടത്തിന് എടുത്തതോ ആയ സ്ഥലം പദ്ധതിക്കായി പ്രയോജനപ്പെടുത്താം.  കേരളത്തില്‍ ഈ പദ്ധതി നിര്‍വഹണ ചുമതല കെഎല്‍ഡി ബോര്‍ഡിനും മൃഗസംരക്ഷണ വകുപ്പിനുമാണ്. പശുവളര്‍ത്തല്‍ പദ്ധതിക്കുള്ള സബ്‌സിഡി  കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം എന്‍ഡിഡിബി വഴിയാണ് നല്‍കുന്നത്. കന്നുകാലി വളര്‍ത്തലില്‍ പരിചയം ഉള്ളവര്‍ക്കും പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കുന്നതായിരിക്കും.

പദ്ധതി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കെഎല്‍ഡി ബോര്‍ഡ്/ മൃഗസംരക്ഷണ വകുപ്പില്‍ സമര്‍പ്പിക്കണം.ഏതെങ്കിലും ബാങ്കുകള്‍ വഴി ആവശ്യമായ വായ്പ സംരംഭകന്‍ തരപ്പെടുത്തണം. ബാങ്കുകള്‍ക്ക് ആവശ്യമായ KYC (ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് തുടങ്ങിയവ ), ഇന്‍കം ടാക്‌സ് റിട്ടേണ്‍, പെര്‍മിറ്റ്, NOCകള്‍, ലൈസന്‍സുകള്‍ തുടങ്ങിയ സംരംഭകന്‍ തന്നെ ശരിയാക്കി ബാങ്കില്‍ നല്‍കണം. ആടുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍ മുതലായവയ്ക്ക് ഉള്ള സബ്‌സിഡി SIDBI വഴിയായിരിക്കും നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്

ഡോ. രാജീവ് -9446004278

ഡോ. ജ്യോതിഷ്‌കുമാര്‍ -9446004277

ഡോ. സജീവ്- 9446004368

ഡോ. ഉദയകുമാര്‍- 9446004363

KLDB ഓഫിസ് -04712449138
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.