- Trending Now:
10 രൂപ നൽകിയാൽ വയറ് നിറയെ പ്രഭാത ഭക്ഷണം കഴിക്കാം, കേൾക്കുമ്പോൾതന്നെ ആശ്വാസം പകരുന്ന പദ്ധതിയാണ് വിഷുക്കൈനീട്ടമായി കൊല്ലം കോർപറേഷൻ നടപ്പിലാക്കുന്നത്. നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 'ഗുഡ്മോണിങ് കൊല്ലം' എന്ന മാതൃകാ പദ്ധതി നടപ്പാക്കുന്നത്. ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഒരുക്കുന്ന പ്രത്യേക കൗണ്ടറിൽ എത്തിയാൽ ഓരോ പ്രഭാതത്തിലും ഇഡ്ഡ്ലിയും ദോശയും അപ്പവും ഇടിയപ്പവുമെല്ലാം കറിയും കൂട്ടി 10 രൂപക്ക് കഴിച്ചു മടങ്ങാം. ഓരോ ദിവസം ഓരോ വിഭവങ്ങളാണ് ഉണ്ടാവുക. ആദ്യഘട്ടത്തിൽ 300 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ വിപുലീകരിക്കും. ആശ്രാമത്തെ 'സ്നേഹിത' കുടുംബശ്രീ യൂണിറ്റിലെ സംരംഭക രജിതയാണ് രുചിക്കൂട്ടുകൾ ഒരുക്കുക.
2015 മുതൽ വിദ്യാലയങ്ങളിൽ കുട്ടികളുടെ വിശപ്പകറ്റാൻ നടപ്പാക്കിവരുന്ന 'അമ്മമനസ്സ്' പദ്ധതിയുടെയും കോവിഡ് കാലത്ത് നടപ്പാക്കിത്തുടങ്ങിയ ജനകീയ ഹോട്ടലുകളുടെയും തുടർച്ചയാണിതെന്ന് മേയർ ഹണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.