Sections

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണരീതികൾ

Wednesday, Jun 28, 2023
Reported By Admin
Diet

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പലർക്കും ആരോഗ്യം നോക്കാൻ സമയം കിട്ടാറില്ല. ആരോഗ്യം നിലനിർത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുന്ന ഭക്ഷണക്രമമാണ് ആരോഗ്യകരമായ ഭക്ഷണക്രമം.

  • ദിവസവും പഴങ്ങളും പച്ചക്കറികളും കഴിക്കുക. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ 5 വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് എല്ലായിപ്പോഴും പ്രയോജനകരമാണ്.
  • കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗവും പൂരിത കൊഴുപ്പുകളും (saturated fat ) കുറയ്ക്കുക. വനസ്പതി, പന്നിക്കൊഴുപ്പ്, വെണ്ണ എന്നിവ ഒഴിവാക്കുക. അവയിൽ പൂരിത കൊഴുപ്പാണ് ഉള്ളത്. നിങ്ങളുടെ കൊളസ്ട്രോൾ അളവ് കൂടുകയും അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാകും.
  • ആവശ്യത്തിന് മാത്രം ഫുഡ് കഴിക്കുക. ആരോഗ്യത്തോടെ ഇരിക്കാനും പൊണ്ണത്തടി കുറയ്ക്കുന്നതിനും വേണ്ടി ആവശ്യത്തിനു മാത്രം അല്ലെങ്കിൽ വിശക്കുമ്പോൾ മാത്രം ഫുഡ് കഴിക്കുക. തൊട്ടുമുൻപ് കഴിച്ച ആഹാരം ദഹിച്ചതിനു ശേഷം മാത്രം അടുത്തത് കഴിക്കുക.
  • ആവശ്യത്തിന് വെള്ളം കുടിക്കുക. ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം കുറയ്ക്കാൻ സഹായിക്കുന്നു. കുറഞ്ഞ ജല ഉപയോഗം നിർജ്ജലീകരണം, താഴ്ന്ന രക്തസമ്മർദം, തലകറക്കം, ബലഹീനത തുടങ്ങിയവയുണ്ടാകും.
  • ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഭക്ഷണത്തിനിടയിലുള്ള ഇടവേളകളിൽ വിശപ്പകറ്റാൻ ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ കഴിക്കുക. നിങ്ങളുടെ ഭക്ഷണത്തിൽ പരിപ്പ്, പയർ, നട്ട്സ്, ആരോഗ്യകരമായ സ്മോത്തികൾ എന്നിവ ഉൾപ്പെടുത്തുക.
  • പ്രോട്ടീൻ ഉപയോഗം കൂട്ടുക. ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം എല്ലായിപ്പോഴും ഉറപ്പാക്കുക. അത് നിങ്ങളെ കൂടുതൽ നേരം വിശപ്പ് അകറ്റുകയും ശരീരത്തിലെ കോശങ്ങൾക്ക് ഊർജ്ജം ലഭിക്കുകയും ചെയ്യുന്നു.
  • പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക. പഞ്ചസാര നമ്മുടെ ഭക്ഷണത്തിന് ടേസ്റ്റ് തരുന്ന ഒരു പദാർത്ഥമാണ്, അത് നമ്മുടെ നിത്യജീവിതത്തിൽ ഒരു ആവശ്യവുമില്ല. പഞ്ചസാര കുറയ്ക്കുകയോ ഒഴിവാക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുന്നതുമാണ് ഏറ്റവും നല്ലത്.
  • നല്ല പാചകരീതി പിന്തുടരുക എണ്ണയിൽ വറുത്തതോ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളോ കഴിക്കുന്നതിന് പകരം നിങ്ങളുടെ ഭക്ഷണം ആവിയിൽ വേവിച്ചത്, തിളപ്പിച്ച് പാചകം ചെയ്തവയും ആയിരിക്കണം.
  • പാക്ക് ചെയ്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. അവയിൽ ഉയർന്ന കലോറിയും പലതരം പ്രിസർവേറ്റീവ്സുകളും അടങ്ങിയിട്ടുണ്ട്.
  • പോഷകങ്ങൾ ആകീരണം ചെയ്യുന്നതിനായി ഭക്ഷണങ്ങൾ നന്നായി ചവച്ച് കഴിക്കേണ്ടതാണ്.
  • പ്രഭാത ഭക്ഷണം ഉച്ചഭക്ഷണം അത്താഴം എന്നിവയ്ക്കായി കർശനമായ സമയക്രമങ്ങൾ പാലിക്കണം. ഇത് നല്ല ദഹനം നൽകുകയും ഭക്ഷണം എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
  • പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേളകൾ കൂട്ടുക.

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഭക്ഷണ ശീലങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. നിങ്ങൾക്ക് ഏറ്റവും മികച്ച ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് ശരിയായ ആസൂത്രണം ആവശ്യമാണ്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.