- Trending Now:
ഇനി പണം മാത്രമല്ല എടിഎമ്മിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണം വാങ്ങാനും സാധിക്കും. ഗോള്‍ഡ്സിക്ക ഹൈദ്രാബാദാണ് ഈ സേവനം ഒരുക്കിയിട്ടുള്ളത്.അര ഗ്രാം നാണയങ്ങള്‍ മുതല്‍ 100ഗ്രാം ബാറുകള്‍ വരെയുള്ള സ്വര്‍ണ്ണം ശുദ്ധതയും ഭാരവും സെര്‍ട്ടിഫൈ ചെയ്താണ് ലഭ്യമാകുക. എടിഎമ്മുകളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ കഴിയുന്ന പ്രീപെയ്ഡ് കാര്‍ഡുകള്‍ നല്‍കാനാണ് കമ്പനി പദ്ധതിയിടുന്നത്. പിന്നീട്, പര്‍ച്ചേസുകള്‍ നടത്തുന്നതിന് വിവിധ ബാങ്ക് കാര്‍ഡുകളും സംയോജിപ്പിക്കുമെന്ന് ഗോള്‍ഡ്സിക്ക അധികൃതര്‍ പറഞ്ഞു. എടിഎമ്മിലൂടെ പണം പിന്‍വലിക്കുന്നത് പോലെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സാധിക്കും.
എസ്ബിഐ യോനോ പൂര്‍ണമായ ഡിജിറ്റല്‍ ബാങ്ക് ആകാന്‍ ഒരുങ്ങുന്നു
... Read More
ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎമ്മുമായി എത്തിയിരിക്കുകയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഗോള്‍ഡ്സിക്ക ലിമിറ്റഡ്, ഹൈദരാബാദ്.സ്വര്‍ണ്ണം വാങ്ങാന്‍ മാത്രമല്ല വില്‍ക്കാനും കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം ലോഞ്ച് ആണിത്. ഈ എടിഎമ്മുകള്‍ വഴി സ്വര്‍ണ്ണം വാങ്ങാന്‍ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം. മറ്റ് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പോലെ തന്നെ ഗോള്‍ഡ് എടിഎമ്മിലൂടെ എളുപ്പത്തില്‍ സ്വര്‍ണം വാങ്ങുന്നതിന് പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് സ്മാര്‍ട്ട് കാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്നുണ്ട്.
ക്രിപ്റ്റോയെക്കാള് പ്രതീക്ഷ സിബിഡിസിയില്‍; ഡിജിറ്റല്‍ കറന്‍സി ഉടന്‍
... Read More
രാജ്യത്താകെ ഒരു വര്‍ഷത്തിനുള്ളില്‍ 3,000 ഗോള്‍ഡ് എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 3000 ഗോള്‍ഡ് എടിഎമ്മുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
Story highlight: Goldsikka Ltd, a digital platform that allows buying and selling gold, has announced the launch of India's first gold ATM
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.