Sections

ഓപസ് പ്രൈം ബിഎൽഡിസി ഫാൻ അവതരിപ്പിച്ച് ഗോൾഡ്മെഡൽ ഇലക്ട്രിക്കൽസ്

Thursday, Jun 20, 2024
Reported By Admin
Goldmedal Electricals launches Opus Prime BLDC Fan

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ ഗുഡ്സ് (എഫ്എംഇജി) കമ്പനികളിലൊന്നായ ഗോൾഡ്മെഡൽ ഇലക്ട്രിക്കൽസ് ഓപസ് പ്രൈം ബിഎൽഡിസി ഫാൻ അവതരിപ്പിച്ചു. ഈ പുതിയ സൂപ്പർ ഡെക്കറേറ്റീവ് സീലിംഗ് ഫാൻ ആധുനികതക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം 28 വാട്ട് ബിഎൽഡിസി കോപ്പർ മോട്ടോർ മികച്ച പ്രകടനവും ഉറപ്പാക്കുന്നു.

ഓപസ് പ്രൈം ബിഎൽഡിസി ഫാനിലെ ബിഎൽഡിസി സാങ്കേതികവിദ്യ സാധാരണ ഫാനുകളേക്കാൾ 40 ശതമാനം കൂടുതൽ മികച്ച പ്രകടനം ഉറപ്പാക്കുന്നു. ഇതിൻറെ മികച്ച മോട്ടോർ രൂപകൽപന കുറഞ്ഞ വോൾട്ടേജിൽ പോലും കൂടുതൽ കാറ്റ് നൽകുന്നു. ആൻറി-ഡസ്റ്റ് ഫീച്ചർ പൊടി അടിഞ്ഞുകൂടുന്നത് തടയുകയും ശുദ്ധവായു ലഭ്യമാക്കുകയും, അറ്റകുറ്റപ്പണി കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ഫാൻ കൂടുതൽ ഉപയോക്തൃ സൗഹൃദമാവുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യും. കൂടാതെ ഫാനിൻറെ സ്പീഡ് ലെവലുകളുടെ ആറ് എൽഇഡി ലൈറ്റുകൾ എവിടെനിന്നും സൗകര്യപ്രദമായി റിമോട്ട് കൺട്രോളിൽ പ്രവർത്തിപ്പിക്കാം.

ദീർഘകാലം നിലനിൽക്കുന്നതും പരിസ്ഥിതി സൗഹൃദവും, കുറഞ്ഞ ചെലവ്, കുറഞ്ഞ വൈദ്യുതി ഉപഭോഗം, എന്നീ സാങ്കേതികവിദ്യയുമായാണ് ബിഎൽഡിസി ഫാനുകൾ എത്തുന്നത്. ഓപസ് പ്രൈം ബിഎൽഡിസിയുടെ അവതരണത്തോടെ വൈദ്യുതി ചെലവുകൾ കുറയ്ക്കാനും ഹരിത ഭൂമിക്കായി കാർബണിൻറെ അളവ് കുറയ്ക്കാനും ലക്ഷ്യമിടുന്നുവെന്ന് ഗോൾഡ്മെഡൽ ഇലക്ട്രിക്കൽസ് ഡയറക്ടർ ബിഷൻ ജെയിൻ പറഞ്ഞു.

കാര്യക്ഷമമായ ഊർജ്ജ ഉപയോഗം, ശബ്ദമില്ലാത്ത പ്രവർത്തനം, കൂടുതൽ കാലം ഈടുനിൽക്കുന്നു എന്നിവയാണ് ഈ ഫാനിൻറെ മറ്റ് സവിശേഷതകൾ. 5 വർഷത്തെ വാറൻറിയോടെ എത്തുന്ന ഓപസ് പ്രൈം ബിഎൽഡിസി ഫാൻ ഓൺലൈനിലും റീട്ടെയിൽ സ്റ്റോറുകളിലും 5,999 രൂപയ്ക്ക് ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.