Sections

സംരംഭകരാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് സുവണാവസരം 

Sunday, Nov 13, 2022
Reported By admin
entrepreneurs

രണ്ടു ഗഡുക്കളായാണ് ധനസഹായം അനുവദിക്കുന്നത്


മിനി കഫേ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ഇതാ  സുവര്‍ണാവസരം. രണ്ടു ലക്ഷം രൂപ വരെ സബ്‌സിഡിയോടു കൂടിയ വായ്പയ്ക്ക് ഇപ്പോള്‍ ഇപ്പോള്‍ അപേക്ഷിക്കാം. 

കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ (സമുന്നതി) സംരംഭകത്വ നൈപുണ്യ വികസന പദ്ധതി (2022-23)യനുസരിച്ചാണ് തൂശനില മിനി കഫേ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംവരണേതതര സമുദായങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ലക്ഷ്യം.

കന്നുകാലി പരിപാലനം, കോഴി വളര്‍ത്തല്‍, ആട് പരിപാലനം തുടങ്ങിയ ഫാമിങ് സംരംഭങ്ങള്‍ തുടങ്ങാനും സബ്‌സിഡിയോടു കൂടിയ വായ്പ ലഭിക്കും. ഇത്തരം സംരംഭങ്ങള്‍ക്ക് പരമാവധി 1,20,000 സബ്‌സിഡി ലഭിക്കും.

അപേക്ഷകര്‍ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാകണം. കുടുംബ വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. കന്നുകാലി പരിപാലനം, കോഴി വളര്‍ത്തല്‍ തുടങ്ങിയ ഫാമിങ് പ്രോജക്ടുകള്‍ക്ക്  വ്യക്തിഗത വായ്പകള്‍ അനുവദിക്കും. എന്നാല്‍ തൂശനില മിനി കഫേ തുടങ്ങാന്‍ 4-5 പേര്‍ അടങ്ങുന്ന വനിതാ കൂട്ടുത്തരവാദിത്ത സംഘ (JLG) ങ്ങള്‍ക്കാണ് വായ്പ അനുവദിക്കുന്നത്.

ധനലക്ഷമി ബാങ്ക് മുഖേനയാണ് വായ്പ അനുവദിക്കുന്നത്. പരമാവധി വായ്പത്തുക ബാങ്ക് നിശ്ചയിക്കും. അതാതു കാലത്തെ ബാങ്ക് പലിശ നിരക്കുകള്‍ നല്‍കേണ്ടി വരും. ഫാമിങ്ങ് പ്രോജക്ടുകള്‍ക്ക് വായ്പ തുകയുടെ 30 ശതമാനം അല്ലെങ്കില്‍ പരമാവധി 1,20,000 രൂപ വരെയും തൂശനില മിനി കഫേ പ്രോജക്ടിന് നഗരപ്രദേശങ്ങളിലെ അപേക്ഷകര്‍ക്ക് വായ്പ തുകയുടെ 60 ശതമാനം അല്ലെങ്കില്‍ പരമാവധി 2,00,000 രൂപ വരെയും മൂലധന സബ്‌സിഡി ലഭിക്കും. ഗ്രാമീണ അപേക്ഷകര്‍ക്ക് വായ്പ തുകയുടെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 1,50,000 രൂപ സബ്‌സിഡിക്ക് അര്‍ഹതയുണ്ട്. രണ്ടു ഗഡുക്കളായാണ് ധനസഹായം അനുവദിക്കുന്നത്. തിരിച്ചടവു കാലാവധി ബാങ്ക് നിശ്ചയിക്കും.

എങ്ങനെ അപേക്ഷിക്കണം?

അപേക്ഷകര്‍ www.samunnathi.com എന്ന വെബ് സൈറ്റിലെ ഡാറ്റാ ബാങ്കില്‍ ഒറ്റത്തവണ  റജിസ്റ്റര്‍ ചെയ്തിരിക്കണം. അപ്രകാരം ലഭിക്കുന്ന റജിസ്റ്റര്‍ നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.kswcfc.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

സമുന്നതിയുടെ പൊതു അപേക്ഷയ്‌ക്കൊപ്പം വായ്പയ്ക്കുള്ള ധനലക്ഷ്മി ബാങ്കിന്റെ അപേക്ഷയും പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം തൊട്ടടുത്ത ധനലക്ഷ്മി ബാങ്കിന്റെ ശാഖയില്‍ സമര്‍പ്പിക്കണം. ബാങ്ക് പ്രസ്തുത അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തി അര്‍ഹമായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കും. തുടര്‍ന്ന് ബാങ്ക് ശുപാര്‍ശ ചെയ്യുന്ന മുറയ്ക്ക് സബ്‌സിഡി തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. അപേക്ഷകള്‍ ബാങ്കില്‍ ലഭിച്ചിരിക്കേണ്ട അവസാന തീയതി 2022 ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2311215. വാട്‌സാപ് നമ്പര്‍: 6238170312. ഇമെയില്‍: kswcfc@gmail.com


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.