- Trending Now:
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഉത്സവ സീസണ്‍,ആഘോഷങ്ങള്‍ക്കും മുന്നോടിയായി ആഗസ്റ്റ് മാസത്തില്‍ സ്വര്‍ണാഭരണ വില്‍പ്പന വര്‍ദ്ധിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.മാസത്തിന്റെ മധ്യത്തില്‍ വിലകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടായത് സ്വര്‍ണ വിപണിക്ക് നേട്ടമായി.
സ്വര്‍ണ കട്ടികള്‍, നാണയങ്ങള്‍ എന്നിവയുടെ വില്‍പ്പനയും ദക്ഷിണ,വടക്ക് സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചു.സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള സ്വര്‍ണ കയറ്റുമതിയിലും ജൂലൈ മാസത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇത് പ്രധാനമായയും ചൈന,ഇന്ത്യ,യുകെ, ജര്‍മ്മനി, തുര്‍ക്കി, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് പോയത്. ജൂലൈയില്‍ കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങലും വര്‍ദ്ധിച്ചു.ഖത്തര്‍ 15 ടണ്‍, ഇന്ത്യ 13 ടണ്‍, തുര്‍ക്കി 12 ടണ്‍, ഉസ്ബക്കിസ്ഥാന്‍ 9 ടണ്‍ എന്നിങ്ങനെയാണ് സ്വര്‍ണം വാങ്ങിയത്.
സ്വര്‍ണത്തിന് ഡോളര്‍ നിരക്കില്‍ 2022ല്‍ ഇതുവരെ 5 ശതമാനം വില ഇടിവുണ്ടായി. രൂപയുടെ നിരക്കില്‍ 1.6 ശതമാനം വര്‍ദ്ധിക്കുകയുണ്ടായി.തുര്‍ക്കി ലിറയുടെ നിരക്കില്‍ സ്വര്‍ണവില 30.2 ശതമാനം വര്‍ദ്ധിച്ചു.കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതും ഡോളര്‍ ശക്തമായതും സ്വര്‍ണ വില ഉയരാന്‍ തടസ്സമായി നില്‍ക്കുന്ന കാരണങ്ങളാണ്.പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് തുടര്‍ന്നും കേന്ദ്ര ബാങ്കുകളെ പലിശ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിക്കും.വരും ദിവസങ്ങളിലും വിപണിയില്‍ സമ്മര്‍ദ്ദം നേരിടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2022-23 ആദ്യ പാദത്തില്‍ ജൂവലറി റീറ്റെയില്‍ വിപണി 88 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി ഐസിആര്‍എ റേറ്റിംഗ്‌സില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ജൂണ്‍, ജൂലൈ മാസത്തില്‍ വിപണിയില്‍ ഇടിവുണ്ടായി എങ്കിലും അതൊന്നും സ്വര്‍ണാഭരണ രംഗത്തെ വളര്‍ച്ചയ്ക്ക് തടസ്സമാകില്ലെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.