Sections

സ്വര്‍ണവില കുറഞ്ഞു

Tuesday, Apr 26, 2022
Reported By MANU KILIMANOOR

 

ഒരു പവന് 39,200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു ഏപ്രില്‍ 23 മുതലുള്ള വില


തുടര്‍ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4845 രൂപയും പവന് 38,760 രൂപയുമായി. ഒരു പവന് 39,200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു ഏപ്രില്‍ 23 മുതലുള്ള വില.

ദേശീയതലത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 48,990 രൂപയുമാണ്. ചെന്നൈയില്‍ 24 കാരറ്റിന് (10 ഗ്രാം) 53,590 രൂപയും 22 കാരറ്റിന് (10 ഗ്രാം) 49,120 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. ഡല്‍ഹിയില്‍ 24 കാരറ്റിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,990 രൂപയുമാണ്. കൊല്‍ക്കത്തയില്‍ 24 കാരറ്റിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,990 രൂപയുമാണ് വില. മുംബൈയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 48,990 രൂപയുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.