Sections

എങ്ങോട്ടാണീ പോക്ക് ? സ്വര്‍ണത്തിന് 40,000 കടന്നു

Wednesday, Mar 09, 2022
Reported By Admin
gold

2020 ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സ്വര്‍ണ വില ആദ്യമായി 40,000 കടന്നത്

 

2020ന് ശേഷം 40,000 രൂപയ്ക്ക് മുകളില്‍ എത്തി റെക്കോര്‍ഡ് ഇട്ട് സംസ്ഥാനത്തെ സ്വര്‍ണ വില. ഗ്രാമിന് 5,070 രൂപയിലും പവന് 40,560 രൂപയിലുമാണ് ബുധനാഴ്ച  വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും വര്‍ധിച്ചു. ഗ്രാമിന് 4,940 രൂപയിലും പവന് 39,520 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പവന് 3,200 രൂപയും ഗ്രാമിന് 400 രൂപയും ഇത് വരെ സ്വര്‍ണത്തിന് വര്‍ധിച്ചു.

2020 ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സ്വര്‍ണ വില ആദ്യമായി 40,000 കടന്നത്. അന്ന് ഒരു പവന് 42,000 രൂപയായിരുന്നു. രാജ്യാന്തര വിപണിയില്‍  അമേരിക്ക റഷ്യയുടെ ക്രൂഡ് ഓയിലും, ഗ്യാസും, മറ്റ് എനര്‍ജി ഉത്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിച്ച ഇന്നലെ സ്വര്‍ണം 2000 ഡോളറില്‍ നിന്നും 2077 ഡോളര്‍ വരെ മുന്നേറി 2040 ഡോളറില്‍ ക്രമപ്പെട്ടു. സ്വര്‍ണം ഇനിയൊന്ന് ക്രമപ്പെട്ടേക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.