Sections

കുതിപ്പിന് പിന്നാലെ സ്വർണവില കുറഞ്ഞു

Saturday, Jun 04, 2022
Reported By admin
gold rate

 സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 38,200 രൂപയാണ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4775 രൂപയായി. ഇന്നലെ ഒരു പവന് 38,480 ഗ്രാമിന് 4810 രൂപയുമായിരുന്നു വില.

 
ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണ വിപണി. ജൂൺ ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വർണം. പവന് 38,000 രൂപയും ഗ്രാമിന് 4750 രൂപയുമായിരുന്നു വില.
 
കഴിഞ്ഞ ദിവസം പവന് 400 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ മാസം ആദ്യം മുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. മൂന്നു ദിവസത്തില്‍ പവന് 480 രൂപയാണ് കൂടിയത്. 38,000 രൂപയിലാണ് സ്വര്‍ണം മാസം തുടങ്ങിയത്. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചതോടെ പണപ്പെരുപ്പം ഉയര്‍ന്നതും സാമ്പത്തിക മാന്ദ്യ ഭീഷണി ശക്തമായതുമാന് കുതിപ്പിനു വഴിവെച്ചത്. എന്നാൽ അധികം വൈകാതെ വില ഇടിയുന്നതും കാണാനായി.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.