- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ നാലാം ദിനവും മാറ്റമില്ല. ഓഗസ്റ്റ് 17ന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,280 രൂപയിൽ സ്വർണവില തുടരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 5,410 രൂപ.
കഴിഞ്ഞ മാസം വിലയിൽ സ്ഥിരത പ്രകടിപ്പിക്കാതെ ഏറ്റക്കുറച്ചിലുകൾ തുടർന്ന സ്വർണം, ഈ മാസത്തെ ആദ്യ ദിനത്തിൽ ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 44,320 രൂപയിലേക്ക് എത്തിയിരുന്നു. അവിടെ നിന്നും പടിപടിയായി വില കുറയുന്ന കാഴ്ചയാണ് പിന്നീട് കാണുവാനായത്. 17ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ സ്വർണത്തിന് പിന്നീട് വിലയിൽ മാറ്റം സംഭവിച്ചിട്ടില്ല.
സ്വർണം കഴിഞ്ഞ നാല് ദിവസവും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിപണം നടക്കുന്നതിനാൽ ഉപഭോക്താക്കൾക്കിത് ആശ്വാസകരമായിരിക്കുകയാണ്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.