- Trending Now:
സംസ്ഥാനത്ത് സ്വര്‍ണം ഇനി ഏകീകൃത വിലയില്‍ ലഭ്യമാകും. ബാങ്ക് നിരക്കുകള്‍ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ 'ഒരു ഇന്ത്യ, ഒരു സ്വര്‍ണ്ണ നിരക്ക്' (One India One Gold Rate) നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വര്‍ണത്തിനും ഇത് ബാധകമാകും. ഒക്ടോബറിനും മാര്‍ച്ചിനും ഇടയിലുള്ള വിവാഹ സീസണില്‍ സ്വര്‍ണ വ്യാപാരം ഉയരുന്ന സാഹചര്യത്തില്‍ ഈ തീരുമാനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
കേരളത്തില്‍ ഏകീകൃത വില നടപ്പിലാക്കുമ്പോള്‍, രാജ്യത്തിന്റെ മൊത്തം സ്വര്‍ണ ഉപഭോഗത്തിന്റെ 40 ശതമാനവും ദക്ഷിണേന്ത്യയിലാണെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. സ്വര്‍ണാഭരണങ്ങള്‍ക്കായുള്ള ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ചെലവ് (എംപിസിഇ) കേരളത്തിലാണ് എന്നുള്ളതും പ്രാധാന്യമര്‍ഹിക്കുന്നു.
എങ്ങനെയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വില നിശ്ചയിക്കുന്നത്?
കഴിഞ്ഞ അന്‍പത് വര്‍ഷത്തിലധികമായി സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ നിത്യേന സ്വര്‍ണ്ണവില നിശ്ചയിക്കുന്നത് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ്. ഓരോ ദിവസത്തെയും അന്താരാഷ്ട്ര വിലയും, ബാങ്ക് നിരക്കുകളും പരിഗണിച്ച് രൂപയുടെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വര്‍ണ വില നിശ്ചയിക്കുന്നത്.
എന്തുകൊണ്ടാണ് ഓരോ സംസ്ഥാനത്തിനും സ്വര്‍ണ വില വ്യത്യാസപ്പെടുന്നത്?
അതാത് സംസ്ഥാനങ്ങളിലെ ഗോള്‍ഡ് അസോസിയേഷനുകള്‍ ആണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. അതിനാല്‍ തന്നെ ഓരോ സംസ്ഥാനത്തിനും സ്വര്‍ണ വില വ്യത്യാസപ്പെടുന്നു. കറന്‍സി വിനിമയ നിരക്കുകള്‍, എക്‌സൈസ് തീരുവ, സംസ്ഥാന നികുതികള്‍, ജ്വല്ലറികളുടെ പണിക്കൂലിഎന്നിവ കാരണം ഈ വിലകള്‍ ദിവസേന മാറുന്നു, ഇത് ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.