- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,360 രൂപയിലേക്ക് ഉയർന്നു.
ഇന്നലെയും ഇന്നുമായി 360 രൂപയുടെ വർധനവാണ് സ്വർണവിലയിൽ സംഭവിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 30 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,545 രൂപയായി.
ജൂലൈ 20 ന് ഈ മാസത്തേ ഏറ്റവും ഉയർന്ന നിരക്കായ 44,560 രൂപയിലെത്തിയ സ്വർണത്തിന് ജൂലൈ 25 വരെ വില കുറയുന്ന പ്രവണതയാണ് കണ്ടിരുന്നത്. ഇതിനാണ് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് മാറ്റമുണ്ടായത്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.