Sections

നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു

Tuesday, Jul 18, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് വർധിച്ചു. പവന് 80 രൂപയുടെ വർധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 44,080 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ചു, ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,510 രൂപയാണ്.

ഈ മാസം 3 ന് കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ് 43,240 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് പലപ്പോഴായി 840 രൂപയുടെ വർധനവ് സംഭവിക്കുകയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.