Sections

തുടർച്ചയായ നാല് ദിവസത്തെ വില ഇടിവിന് ശേഷം ഇന്ന് സ്വർണത്തിന് വില വർധിച്ചു

Saturday, Aug 12, 2023
Reported By Admin
Gold Rate

സ്വർണത്തിന് ഇന്ന് വീണ്ടും വില വർധിച്ചു


സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില വർധിച്ചു. തുടർച്ചയായ നാല് ദിവസം വിലയിൽ ഇടിവ് നേരിട്ടതിന് ശേഷമാണ് ഇന്ന് സ്വർണത്തിന് വീണ്ടും വില വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,720 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് 5,465 രൂപയായി.

ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,320 രൂപയിൽ വിപണനം നടന്ന സ്വർണത്തിന് ഇന്നലെ വരെ പലപ്പോഴായി 680 രൂപയുടെ കുറവ് സംഭവിച്ചിരുന്നു. വിവാഹ സീസൺ അടുത്തുവരുന്നതിനാൽ വിലയിൽ ഉണ്ടായ ഇടിവിൽ ഉപഭോക്താക്കൾ ആശ്വസിച്ചിരിക്കെയാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്.


സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.