Sections

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 40,000 ത്തിലേക്ക് കുതിക്കുന്നു

Wednesday, Apr 13, 2022
Reported By admin
gold

ഈ  മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്‌
 

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധവ്. നാല്‍പതിനായിരത്തിനടുത്തേക്ക് കുതിക്കുകയാണ് നിലവില്‍ സ്വര്‍ണവില. ഈ  മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ ഗ്രാമിന് 4,935 രൂപയിലും പവന് 39,480 രൂപയിലുമാണ് ബുധനാഴ്ച  വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 40 രൂപയും പവന്  320 രൂപയും വര്‍ധിച്ചു ഗ്രാമിന് 4,900 രൂപയിലും പവന് 39,200 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇതോടെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും രണ്ട് ദിവസം കൊണ്ട് വര്‍ധിച്ചു. 

ഏപ്രില്‍ നാലു മുതല്‍ ആറ് വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ ഗ്രാമിന് 4,780  രൂപയിലും പവന് 38,240 രൂപയിലുമാണ് വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയില്‍ ബോണ്ട് വരുമാനം ക്രമപ്പെടുന്നതാണ് ഇന്നലെ സ്വര്‍ണത്തിന് മുന്നേറ്റം നല്‍കിയത്. 2000 ഡോളറിലാണ് സ്വര്‍ണത്തിന്റെ അടുത്ത പ്രതിരോധം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.