Sections

കേരളത്തില്‍ ഇന്ന് സ്വര്‍ണവില രണ്ടാമതും വര്‍ധിച്ചു, ഒറ്റയടിക്ക് ഉയര്‍ന്നത് 1000 രൂപ

Thursday, Feb 24, 2022
Reported By Admin
gold

വലിയ വര്‍ധനവാണ് റഷ്യ  യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്

 

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് രണ്ടാം തവണയും വര്‍ധിപ്പിച്ചു. വലിയ വര്‍ധനവാണ് റഷ്യ  യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഇന്നലെ നേരിയ തോതില്‍ ഇടിഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് രാവിലെ 85 രൂപ ഉയര്‍ന്ന് 4685 രൂപ നിരക്കിലാണ് വില്‍പ്പന നടന്നത്. രാവിലെ 11 മണിക്ക് യോഗം ചേര്‍ന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചെന്റസ് അസോസിയേഷന്‍ ആഗോള തലത്തിലെ സാഹചര്യങ്ങള്‍ പരിഗണിച്ച്  സ്വര്‍ണ്ണ വില വീണ്ടും വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന് സംസ്ഥാനത്ത് ഒരു ഗ്രാമിന് വില 4725 രൂപയാണ്.

ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് 125 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ്ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലത്തെ അപേക്ഷിച്ച് രാവിലെ 11 മണി ആയപ്പോഴേക്കും 40 രൂപ കൂടി ഗ്രാമിന് വര്‍ധിച്ചു. ഇതോടെ ഇന്നലത്തെ അപേക്ഷിച്ച് ഇന്നത്തെ 22 കാരറ്റ് സ്വര്‍ണ്ണവില പവന് ആയിരം രൂപ വര്‍ദ്ധിച്ചു. യുദ്ധത്തിന്റെ സാഹചര്യത്തില്‍  അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് ഇനിയും വില വര്‍ധിക്കുമെന്നാണ് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നത്. 4600 രൂപയിലാണ് ഇന്നലെ സ്വര്‍ണം വിപണനം നടന്നത്.

ഒരു പവന് 36800 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 37480 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന് 37800 രൂപയാണ് ഇപ്പോഴത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് വിലയില്‍ 680 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 11 മണിയോടെ 320 രൂപ കൂടി ഒരു പവന്‍ സ്വര്‍ണ വില വര്‍ധിച്ചു. റഷ്യ യുക്രൈന് എതിരെ യുദ്ധം പ്രഖ്യാപിച്ചതാണ് അന്താരാഷ്ട്രതലത്തില്‍ ഇനിയും സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ സാഹചര്യമൊരുക്കുന്നത് എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 3800 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് രാവിലെ ഈ വില ഉയര്‍ന്ന് 3870 രൂപയിലാണ്. 70 രൂപയുടെ വര്‍ധനവാണ് ഗ്രാം വിലയില്‍ രാവിലെ  ഉണ്ടായിരിക്കുന്നത്. പകല്‍ 11 മണിയോടെ സ്വര്‍ണ്ണ വിലയില്‍ 30 രൂപ കൂടി ഗ്രാമിന് വര്‍ദ്ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 3900 രൂപയായി. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണ്ണവിലയില്‍ ഇന്ന് രണ്ടു തവണയായി 800  രൂപയുടെ വര്‍ധനവുണ്ടായി.

ഹാള്‍മാര്‍ക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല. വെള്ളി ഗ്രാമിന് 71 രൂപയാണ് ഇന്നത്തെ വില. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA). അസോസിയേഷന്‍ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.