- Trending Now:
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നിനായിരുന്നു
കേരളത്തില്‍ ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഒരു പവന് ഇന്ന് 37,840 രൂപയും, ഒരു ഗ്രാമിന് 4730 രൂപയുമാണ് വില. ആഗോള വിപണിയില്‍ 18 ഡോളറിനേക്കാള്‍ താഴ്ചയിലാണ് സ്വര്‍ണ്ണവില. അതിനാല്‍ ആഗോളവിപണിയില്‍ ഇന്നും വന്‍ നഷ്ടത്തിലാണ് സ്വര്‍ണ്ണവ്യാപാരം നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും മാറ്റമില്ല.
ഇന്നലെയും കേരളത്തില്‍ സ്വര്‍ണ്ണവില കുറഞ്ഞിരുന്നു. ഒരു പവന് 80 രൂപയും, ഒരു ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 38,120 രൂപയും, ഒരു ഗ്രാമിന് 4765 രൂപയുമാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് 23 ന് ആയിരുന്നു. 37, 600 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില.
അതിനു മുമ്പ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് ഒരു പവന് 38,520 രൂപയും, ഒരു ഗ്രാമിന് 4710 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ആഗസ്റ്റ് 13 മുതല്‍ 15 വരെയാണ് രേഖപ്പെടുത്തിയത്. ഒരു പവന് 38,360 രൂപയും, ഒരു ഗ്രാമിന് 4815 രൂപയുമായിരുന്നു വിലനിലവാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.