Sections

ഉപഭോക്താക്കൾക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

Wednesday, Jun 21, 2023
Reported By admin
gold

ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട്  320 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30  രൂപ കുറഞ്ഞു. വിപണി വില 5470 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. വിപണി വില 4543 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില  രണ്ട് രൂപ കുറഞ്ഞ് 78 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 103 രൂപയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.