Sections

സ്വർണത്തിന് ഇന്ന് വില കുറഞ്ഞു; ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിൽ

Friday, Jul 28, 2023
Reported By Admin
Gold Rate

ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു


സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണത്തിന് വീണ്ടും വിലകുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണന നിരക്ക് 44,080 രൂപയായി കുറഞ്ഞു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 35 രൂപയാണ്. ഒരു ഗ്രാം സ്വർണം 5,510 രൂപയ്ക്കാണ് വിപണനം നടക്കുന്നത്.

ഈ മാസം മൂന്നാം തീയതി, കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 43,240 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് പലപ്പോഴായി വിലവർധിക്കുകയും ജൂലൈ 20ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,560 രൂപയിലേക്ക് വില ഉയരുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയായി സ്വർണത്തിന് വില കുറയുകയും കൂടുയും ചെയ്യുന്നുണ്ട്. വിലയിലുള്ള സ്ഥരതയില്ലായ്മ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിവാഹാദി ആവശ്യങ്ങൾക്കുവേണ്ടി സ്വർണം ഇപ്പോഴുള്ള നിരക്കിൽ ബുക്ക് ചെയ്യണോ അതോ ഇപ്പോൾതന്നെ വാങ്ങി സൂക്ഷിക്കണമോ, അതുമല്ലെങ്കിൽ ഇനിയും വില കുറയുമെന്ന് കരുതി കാത്തിരിക്കണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഉപഭോക്താക്കൾ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.