Sections

തുടർച്ചയായ വില വർധനവിന് ശേഷം സ്വർണത്തിന് ഇന്ന് വില കുറഞ്ഞു

Tuesday, Sep 05, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,120 രൂപയിലേക്ക് താഴ്ന്നു.

ഓഗസ്റ്റ് 21ന് ശേഷമുള്ള തുടർച്ചയായ വില വർധനവിന് ശേഷം ഇന്നാണ് സ്വർണ വിലയിൽ കുറവുണ്ടാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ സ്വർണവിലയിൽ 960 രൂപയുടെ വർധനവ് സംഭവിച്ചിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 15 രൂപ. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,515 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.