Sections

സ്വർണത്തിന് ഇന്ന് വീണ്ടും വില കുറഞ്ഞു

Thursday, Jun 15, 2023
Reported By Admin
Gold Rate

സ്വർണത്തിന് ഇന്ന് 280 രൂപ കുറഞ്ഞു


സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 43,760 രൂപയിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 35 രൂപ കുറഞ്ഞ് 5470 രൂപയിലേക്ക് താഴ്ന്നു.

ഇന്നലെയും സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു. ഇന്നലെയും ഇന്നുമായി 560 രൂപയുടെ കുറവാണ് സ്വർണവിലയിൽ സംഭവിച്ചത്.

ഏപ്രിൽ മൂന്നിന് ഇന്നത്തെ നിരക്കായ 43,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് പല തവണയായി വില ഉയരുകയും മെയ് 5ന് സർവ്വകാല റെക്കോർഡ് ഉയർച്ചയായ 45,760 രൂപയിലേക്ക് എത്തുകയും ചെയ്തു. പിന്നീട് പലപ്പോഴും ഏറിയും കുറഞ്ഞും തുടർന്ന സ്വർണവിലയാണ് ഇപ്പോൾ 43,760 രൂപയിലേക്ക് താഴ്ന്നിരിക്കുന്നത്. മെയ് 5 ലെ വിലയിൽ നിന്നും 2000 രൂപയുടെ കുറവാണ് ഇന്നത്തെ വിലയിലെത്തുമ്പോൾ സ്വർണത്തിന് സംഭവിച്ചിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.