Sections

സ്വർണവില വീണ്ടും കുറഞ്ഞു; നാല് ദിവസം കൊണ്ട് 800 രൂപയുടെ ഇടിവ്

Friday, Jun 23, 2023
Reported By Admin
Gold Rate

മാർച്ച് 17 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്


സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് ഈ വർഷം മാർച്ച് 17 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 43,280 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ 4 ദിവസം കൊണ്ട് സ്വർണത്തിന് തുടർച്ചയായി വില ഇടിയുകയാണ്. നാല് ദിവസംകൊണ്ട് 800 രൂപയുടെ കുറവാണ് സ്വർണത്തിന് സംഭവിച്ചത്.

മെയ് 5 ന് സർവകാല റെക്കോർഡ് ഉയർന്ന തുകയായ 45,760 രൂപയിലേക്ക് എത്തിയതിന് ശേഷം സ്വർണത്തിന് പലപ്പോഴായി വില കുറയുകായിയിരുന്നു. മെയ് 5 ലെ വിലയിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ സ്വർണത്തിന് 2,480 രൂപയുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,410 രൂപ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.