- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് വീണ്ടും താഴ്ന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,000 രൂപയിലേക്ക് താഴ്ന്നു. ജൂലൈ 20 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,560 രൂപയ്ക്ക് ഇടപാട് നടന്ന സ്വർണത്തിന് തുടർന്നുള്ള രണ്ടു ദിവസകൊണ്ട് 440 രൂപ കുറയുകയും പിന്നീടുള്ള രണ്ട് ദിവസം വിലയിൽ മാറ്റമില്ലാതെ തുടരുകയുമായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 15 രൂപയാണ് ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയായി താഴ്ന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം വരും മാസങ്ങളിൽ വിവാഹങ്ങൾ ധാരാളമുള്ളതിനാൽ സ്വർണം വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് അഡ്വാൻസ് ബുക്കിലേക്ക് കടക്കുവാൻ ആശ്വാസമാവുകയാണ് ഈ വിലക്കുറവ്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.