Sections

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്

Thursday, Feb 17, 2022
Reported By Admin
gold

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണ വിലയെ സംബന്ധിച്ച് ജ്വല്ലറികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇപ്പോള്‍ 4580 രൂപയാണ് വില. ഒരു പവന് 36640 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 35 രൂപ കുറഞ്ഞു, 3785 രൂപയാണ് ഇന്നത്തെ വില. ഹാള്‍മാര്‍ക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല. 

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA). അസോസിയേഷന്‍ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില  ഡോളര്‍ നിലവാരത്തില്‍ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (LBMA)ല്‍ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് അറിയും. അതനുസരിച്ച് മുംബൈ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്. 

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണ വിലയെ സംബന്ധിച്ച് ജ്വല്ലറികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഉച്ചയായപ്പോഴേക്ക് ചില സ്വര്‍ണ്ണക്കടകള്‍ വില രാവിലത്തെക്കാള്‍ കുറയ്ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയിലാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണനം നടന്നത്.

എന്നാല്‍ ഉച്ചയായപ്പോഴേക്കും മലബാര്‍ ഗോള്‍ഡ്, ജോസ്‌കോ ജ്വല്ലറികളില്‍ 4550 രൂപയ്ക്കാണ് സ്വര്‍ണത്തിന്റെ വിപണനം. ഇതോടെ 70 രൂപ കൂടി സ്വര്‍ണത്തിന് ഗ്രാമിന്റെ വിലയില്‍ കുറഞ്ഞു.  പവന്‍ സ്വര്‍ണത്തിന് 22 കാരറ്റ് വിഭാഗത്തില്‍ മണിക്കൂറുകള്‍ക്കിടെ 1040 രൂപയുടെ കുറവുണ്ടായി. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.