- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില താഴ്ന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,080 രൂപയായി കുറഞ്ഞു. ഇന്നലെ സ്വർണത്തിന് 120 രൂപ വർധിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചകളായി സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഒരു ദിവസം വില വർധിക്കുമ്പോൾ തൊട്ടടുത്ത ദിവസം വില കുറയുകയും ചെയ്യുന്നു. ഇത് സ്വർണം വാങ്ങുവാനും വിൽക്കുവാനും ഉദ്ദേശിക്കുന്ന ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വിപണന നിരക്ക് 5,510 രൂപയാണ്. 30 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.