Sections

ഉപഭോക്താക്കൾക്ക് ആശ്വാസം സ്വർണവില കുറഞ്ഞു

Friday, Jul 21, 2023
Reported By Admin
Gold Rate

സ്വർണത്തിന് 240 രൂപ കുറഞ്ഞു


രണ്ട് ദിവസത്തെ തുടർച്ചയായ വില വർധനവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,320 രൂപയിലേക്ക് താഴ്ന്നു.

ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,560 രൂപയ്ക്കാണ് സ്വർണം വിപണനം നടന്നത്. ഈ മാസം 3ന് കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 43,240 രൂപയ്ക്ക് ഇടപാട് നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായി വില ഉയരുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപ കുറഞ്ഞ് 5,540 രൂപയിലെത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.