Sections

Gold Rate; Gold Price Today in Kerala: റെക്കോർഡുകൾക്ക് പിന്നാലെ തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ നേരിയ ഇടിവ്

Monday, Sep 30, 2024
Reported By Admin
Gold price in Kerala drops for second consecutive day

സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച തുടർന്നുപോന്ന വിലയിലെ വൻ കുതിപ്പിനും റെക്കോർഡ് തിരുത്തലിനും പിന്നാലെ തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ സ്വർണവില 56,640 രൂപയിലേക്ക് താഴ്ന്നു.

നേരത്തെ, സെപ്റ്റംബർ 21 മുതൽ തുടർച്ചയായി ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണം തിരുത്തി പോന്നിരുന്നു. തുടർന്ന് സെപ്റ്റംബർ 27ന് 56,800 രൂപയിലേക്ക് എത്തി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡിട്ടതിൽ പിന്നെ ശനിയാഴ്ചയും ഇന്നുമായി സ്വർണവിലയിൽ ഇടിവ് സംഭവിക്കുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 15 രൂപ ഇടിഞ്ഞ് 7,080 രൂപയായി താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.