- Trending Now:
സംസ്ഥാനത്ത് ഇന്നലെ ഒരു ദുവസത്തെ വിശ്രമത്തിന് പിന്നാലെ ഇന്ന് വീണ്ടും സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,720 രൂപയിലേക്ക് കുതിച്ചുയർന്നു.
ഒക്ടോബർ 10ന് ശേഷം തുടർച്ചയായി ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണം തിരുത്തിപ്പോരുകയായിരുന്നു. ഇതിനിടെ ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടർന്നതിനാൽ ഉപഭോക്താക്കൾ വില താഴേയ്ക്ക് വരും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പിന്നെയും പുതിയ റെക്കോർഡ് സൃഷ്ടിച്ച് വില കുതിച്ചുയർന്നത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്ന് 7,340 രൂപയായി വർധിച്ചു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.