Sections

Gold Rate; Gold Price Today in Kerala: ഒരു ദിവസത്തെ ഇടിവിന് പിന്നാലെ വീണ്ടും കുതിച്ച് സ്വർണവില; വിലയിൽ പുതിയ റെക്കോർഡ്

Tuesday, Oct 29, 2024
Reported By Admin
Gold price reaches record high of ₹59,000 per sovereign in Kerala

സംസ്ഥാനത്ത് ഇന്നലെ സംഭവിച്ച വിലയിലെ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 59,000 രൂപ എന്ന പുതിയ റെക്കോർഡ് ഉയരത്തിലേക്ക് എത്തി. ചരിത്രത്തിൽ ഇതാദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 59,000 രൂപ തൊട്ടിരിക്കുകയാണ്.

ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 360 രൂപ കുറഞ്ഞതിനിടെയാണ് ഇന്ന് വീണ്ടും വില വർധിച്ച് പുതിയ റെക്കോർഡിട്ടത്. കഴിഞ്ഞ മാസം മുതൽ സ്വർണം വിലയിലെ വർധനയിലൂടെ റെക്കോർഡ് തിരുത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഒക്ടോബർ 10ന് ശേഷം തുടർച്ചയായി ഉയർന്ന നിരക്കിലെ റെക്കോർഡ് നിരന്തരം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 60 രൂപ വർധിച്ച് 7,375 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.