Sections

സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്; വീണ്ടും റെക്കോർഡ് ബ്രേക്കിംഗിലേക്ക്?

Friday, Oct 25, 2024
Reported By Admin
Gold Price Rises in Kerala: Gold Rates See ₹80 Hike, Reaches ₹58,360 per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,360 രൂപയായി വർധിച്ചു.

നേരത്തെ, ഒക്ടോബർ 23ന് 58,720 രൂപ എന്ന സർവ്വകാല റെക്കോർഡ് ഉയരത്തിൽ നിൽക്കെ ഇന്നലെ വിലയിൽ 440 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു. വില കുറവിൽ ഉപഭോക്താക്കൾ ആശ്വസിച്ചിരിക്കെയാണ് ഇന്ന് വില വീണ്ടും വർധിച്ചിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപ വർധിച്ച് 7,295 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.