- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ സ്വർണവില വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 56,960 രൂപയിലേക്ക് തിരിച്ചുയർന്നു.
നേരത്തെ, സ്വർണവില ഈ മാസം 4ന് 56,960 രൂപയിലെത്തി റിക്കോർഡിടുകയും തുടർന്ന് 5, 6 തീയതികളിൽ വിലയിൽ മാറ്റമില്ലാതെ തുടരുകയും തുടർന്നുള്ള മൂന്ന് ദിവസം വിലയിൽ ഇടിവ് സംഭവിക്കുകയും ഒക്ടോബർ 10ന് 56,200 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു. പിന്നാലെ ഇന്നലെ 560 രൂപയുടെയും ഇന്ന് 200 രൂപയുടെയും വർധന സംഭവിക്കുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 25 രൂപ വർധിച്ച് 7,120 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.