Sections

Gold Rate; Gold Price Today in Kerala: കുതിപ്പ് തുടർന്ന് സ്വർണം; 60,000 ത്തിലേക്ക് കേവലം 480 രൂപ മാത്രം

Wednesday, Oct 30, 2024
Reported By Admin
Gold Prices Surge Again in Kerala, 1 Sovereign Reaches ₹59,520 Amid Global Uncertainty

സംസ്ഥാനത്ത് ഇന്നും സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 520 രൂപയുടെ വർധനയാണിന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 59,520 രൂപയിലേക്ക് കുതിച്ചുയർന്നു.

മിഡിൽ ഈസ്റ്റിലെ സംഘർഷവും യുഎസ്സിലെ ഇലക്ഷന്റെ ഭാഗവുമായുള്ള അനിശ്ചിത്വതവും കാരണം സ്വർണവില 60,000 രൂപയും കടന്ന് മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ, ഒക്ടോബർ 10ന് 56,200 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് പടിപടിയായി വില വർധിക്കുകയും, പലതവണ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തി പോരുകയുമായിരുന്നു. ഒക്ടോബർ 10ലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോൾ 3,320 രൂപയുടെ കുതിപ്പാണുണ്ടായിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 65 രൂപ വർധിച്ച് 7,440 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.