Sections

സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്; പുതിയ റെക്കോർഡ്

Thursday, Oct 03, 2024
Reported By Admin
Gold price in Kerala rises to ₹56,880 per sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ സ്വർണവില 56,880 രൂപ എന്ന പുതിയ ഉയരത്തിലേക്ക് എത്തി.

ഇന്നലെയും സെപ്റ്റംബർ 27നും രേഖപ്പെടുത്തിയ 56,800 രൂപയുടെ റെക്കോർഡാണിതോടെ തിരുത്തപ്പെട്ടത്. ഇന്നലെ സ്വർണവിലയിൽ 400 രൂപയുടെ വർധനവ് സംഭവിച്ചിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 10 രൂപ വർധിച്ച് 7,110 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.