Sections

Gold Rate; Gold Price Today in Kerala: വീണ്ടും കുതിച്ച് സ്വർണം; പുതിയ റെക്കോർഡ്

Wednesday, Oct 16, 2024
Reported By Admin
Gold Prices Hit New Record of ₹57,120 Per Sovereign in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 57,120 രൂപ എന്ന പുതിയ റെക്കോർഡിലേക്ക് കുതിച്ചെത്തി. ഒക്ടോബർ 4 മുതൽ 6 വരെയും 12 മുതൽ 14 വരെയും വിൽപ്പന നടന്ന 56,960 രൂപ എന്ന നിരക്കാണിതോടെ പഴങ്കഥയായി മാറിയത്.

ഒക്ടോബർ 14ലെ റെക്കോർഡ് നിരക്കിൽ നിന്നും ഇന്നലെ സ്വർണവില 200 രൂപ ഇടിഞ്ഞ് 56,760 രൂപയിലേക്ക് താഴ്ന്നതിനെത്തുടർന്ന് വിലയിൽ തുടർന്നും ഇടിവ് പ്രതീക്ഷിച്ചിരിക്കെയാണ് ഇന്ന് വീണ്ടും വില കുതിച്ചുയർന്ന പുതിയ റെക്കോർഡിട്ടത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 45 രൂപ വർധിച്ച് 7,140 രൂപയായി വർധിച്ചു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.