Sections

Gold Rate; Gold Price Today in Kerala: വീണ്ടും കുതിച്ച് സ്വർണവില; പിന്നെയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Wednesday, Oct 02, 2024
Reported By Admin
Gold price surges by ₹400 in Kerala, reaching record high of ₹56,800

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന വിലയിലെ ഇടിവിന് വിരാമമിട്ടുകൊണ്ട് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ സ്വർണവില വീണ്ടും സെപ്റ്റംബർ 27ന് രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 56,800 രൂപയിലേക്ക് തിരികെ എത്തി.

നേരത്തെ, സെപ്റ്റംബർ 27ന് 56,800 രൂപയിലെത്തി റെക്കോർഡിട്ടതിൽ പിന്നെ സെപ്റ്റംബർ 28നും 30നും ഒക്ടോബർ ഒന്നും സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 50 രൂപ വർധിച്ച് 7,100 രൂപയായി വർധിച്ചു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.