Sections

Gold Rate; Gold Price Today in Kerala: കുതിപ്പ് തുടർന്ന് സ്വർണം; 58000 കടന്നു

Saturday, Oct 19, 2024
Reported By Admin
Gold price surge in Kerala reaches ₹58,240 per sovereign in October 2024

സംസ്ഥാനത്ത് സ്വർണവില പിടിവിട്ട് കുതിച്ചുയരുന്നത് ഇന്നും തുടർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതിനെത്തുടർന്ന് സ്വർണവില ആദ്യമായി 58,000 കടന്ന് മുന്നേറുകയും ചെയ്തു.

58,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ കഴിഞ്ഞ പത്ത് ദിവസത്തിനിയെ സ്വർണവിലയിൽ വൻ കുതിപ്പാണുണ്ടായത്. ഒക്ടോബർ 10ന് 56,200 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 2,040 രൂപയുടെ വർധനയണുണ്ടായിട്ടുള്ളത്.

മിഡിൽ ഈസ്റ്റിലെ സംഘർഷം വർധിക്കുന്നതും യുഎസിലെ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും സ്വർണവില കുതിച്ചിയരുന്നതിന് കാരണമായിത്തീർന്നിട്ടുണ്ട്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 40 രൂപയുടെ വർധനയിലൂടെ 7,280 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.