Sections

Gold Rate; Gold Price Today in Kerala: ഇന്ന് മാറ്റമില്ലാതെ സ്വർണവില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

Monday, Oct 14, 2024
Reported By Admin
Gold prices remain steady at a record high in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണ നിരക്കിൽ മാറ്റമില്ല. ശനിയാഴ്ച വിൽപ്പന നടന്ന 56,960 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് ഇന്നും സ്വർണം വിൽപ്പന നടക്കുന്നത്.

നേരത്തെ ഒക്ടോബർ 4ന് ഈ നിരക്കിലെത്തിയ സ്വർണം ഇതെ നിലയിൽ ഒക്ടോബർ 6 വരെ തുടരുകയും പിന്നീട് വില കുറഞ്ഞ് ഒക്ടോബർ 10 ആയപ്പോഴേയ്ക്കും 56,200 രൂപ എന്ന ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും താഴന്ന നിരക്കിലെത്തുകയും ചെയ്തിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വീണ്ടും വില വർധിക്കുകയും ശനിയാഴ്ച വീണ്ടും ഏറ്റവും ഉയർന്ന നിരക്കായ 56,960 രൂപയിലേക്ക് എത്തുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7,120 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.