Sections

Gold Rate; Gold Price Today in Kerala: ഇന്നും സ്വർണവിലയിൽ ഇടിവ്; ഇന്ന് 240 രൂപ കുറഞ്ഞു

Tuesday, Oct 01, 2024
Reported By Admin
Gold Prices Drop in Kerala: 240 INR Decline Per Sovereign

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച 56,800 രൂപയിലേക്ക് കുതിച്ചുയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡിട്ടതിൽ പിന്നെ സ്വർണവിലയിൽ തുടർച്ചയായി ഇടിവ് നേരിടുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,400 രൂപയിലേക്ക് താഴ്ന്നു.

നേരത്തെ, സെപ്റ്റംബർ 19 മുതൽ തുടർച്ചയായി വില വർധനവിനും ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡും തിരുത്തിയാണ് സ്വർണവില 27ന് 56,800 രൂപയിലേക്ക് എത്തിയത്. തുടർന്ന് ശനിയാഴ്ച 40 രൂപയും ഇന്നലെ 120 രൂപയും സ്വർണവിലയിൽ കുറഞ്ഞിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞ് 7,050 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.